'ക്യാപ്റ്റന്‍റെ നല്ല മനസ്സ്'; രോഹിത് ശർമയെ പിന്താങ്ങി ജസ്പ്രീത് ബുംറ

ബോർഡർ ഗവാസ്കർ ട്രോഫിയിലെ സിഡ്നിയിൽ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ ടീമിൽ നിന്നും വിട്ടുനിന്നിരുന്നു. മോശം ഫോമിൽ വലയുകയായിരുന്നു രോഹിത് ശർമ. മൂന്ന് മത്സരത്തിൽ കളിച്ച രോഹിത് 31 റൺസ് മാത്രമാണ് പരമ്പരയിൽ ഒട്ടാകെ നേടിയത്. രോഹിത് പരമ്പരക്ക് ശേഷം വിരമിക്കിമെന്ന തരത്തിലുള്ള വാർത്തകളുണ്ടായിരുന്നു.

രോഹിത്തിനെ പുറത്താക്കിയതല്ലെന്നും താരം വിശ്രമം ആവശ്യപ്പെടുകയായിരുന്നുവെന്നും ടോസിനിടെ നായകൻ ജസ്പ്രീത് ബുംറ പറഞ്ഞു. 'ഞങ്ങളുടെ നായകൻ തനിയെ പുറത്തിരുന്നു നേതൃത്ത പാടവമാണ് കാണിച്ചത്. ടീമിന്‍റെ ഒത്തൊരുമയാണ് ഇതിലൂടെ കാണിക്കുന്നത്. ടീമിൽ ആർക്കും സ്വാർത്ഥത ഇല്ലെ തെളിയിക്കുന്നു. ടീമിന്‍റെ നല്ലതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്,' ബുംറ പറഞ്ഞു.



അതേസമയം അഞ്ചാം ടെസ്റ്റിലും ഇന്ത്യ ബാറ്റിങ് തകർച്ച നേരിടുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 143ന് ഏഴ് എന്ന നിലയിലാണ്. കെ.എഎൽ. രാഹുൽ ( 4), യശ്വസ്വി ജയ്സ്വാൾ ( 10), ശുഭ്മൻ ഗിൽ (20), വിരാട് കോഹ്ലി (17), ഋഷഭ് പന്ത് (40), നിതീഷ് കുമാർ റെഡ്ഡി (0), രവീന്ദ്ര ജഡേജ (26) എന്നിവരാണ് പുറത്തായ ബാറ്റർമാർ. ഒമ്പത് റൺസുമായി വാഷിങ്ടൺ സുന്ദറും റൺസൊന്നുമെടുക്കാതെ അരങ്ങേറ്റക്കാരൻ പ്രസിദ്ധ് കൃഷ്ണയുമാണ് ക്രീസിൽ. ആസ്ട്രേലിയക്കായി സ്കോട്ട് ബോളണ്ട് നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും നഥാൻ ലിയോൺ ഒരു വിക്കറ്റും നേടി. 

Tags:    
News Summary - Bumrah about rohit sharma after toss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.