ബോർഡർ ഗവാസ്കർ നാലാം ടെസ്റ്റിലും ചെറിയ സ്കോറിന് മടങ്ങി വിരാട് കോഹ്ലി. 69 പന്തുകൾ കളിച്ച വിരാട് വെറും 17 റൺസ് നേടിയാണ് പുറത്തായത്. കഴിഞ്ഞ കുറച്ചുനാളുകളായി ബാറ്റിങ്ങിൽ വളരെ മോശം പ്രകടനമാണ് വിരാട് കോഹ്ലി നടത്തുന്നത്. നിലവിൽ നടക്കുന്ന പരമ്പരയിലും പെർത്തിൽ നേടിയ സെഞ്ച്വറി ഒഴികെ താരത്തിന് തിളങ്ങാനായില്ല. കഴിഞ്ഞ ഒരു വർഷത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ വിരാടിന്‍റെ ബാറ്റിങ് ശരാശരി ബൗളർമാരേക്കാൾ മോശമായതാണ്.
ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ 2024 മുതൽ വിരാടിന്‍റെ ശരാശരി എട്ട് റൺസാണ്. വിരാടിനേക്കാൾ മോശം ബാറ്റിങ് ശരാശരി ഒന്നാം ഇന്നിങ്സിലുള്ളത് ദക്ഷിണാഫ്രിക്കൻ സ്പിൻ ബൗളർ കേശവ് മഹാരാജിനാണ്. അഞ്ച് റൺസിന്‍റെ ശരാശരിയാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യൻ ബൗളർ ജസ്പ്രീത്, ഇംഗ്ലണ്ട് ബൗളർ ഷോയിബ് ബാഷിർ എന്നിവർക്ക് എട്ടിന് മുകളിൽ ശരാശരിയുണ്ട്. വിരാട് കോഹ്ലിയുടെ പരിതാപാകര അവസ്ഥയാണ് ഇത് കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.