ബംഗളൂരു: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളുടെ മൂന്നാം ദിനം ബംഗാൾ ടീമിന്റെ ബാറ്റർമാർ നടന്ന് കയറിയത് ചരിത്രത്താളുകളിലേക്ക്. ഒരു ഇന്നിങ്സിൽ ആദ്യത്തെ ഒമ്പത് ബാറ്റർമാരും അർധസെഞ്ച്വറി നേടി റെക്കോഡിട്ട മത്സരത്തിൽ 773 റൺസിനാണ് ബംഗാൾ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ക്രീസിലിറങ്ങി മുഴുവൻ താരങ്ങളും 50 കടന്നു. ഇവരിൽ രണ്ടുപേർ സെഞ്ച്വറിയും കുറിച്ചു.
ലോക ക്രിക്കറ്റിൽതന്നെ ഇതിന് മുമ്പ് 1893ലാണ് എട്ട് ബാറ്റർമാരെങ്കിലും അർധസെഞ്ച്വറി കണ്ടെത്തിയ മത്സരം നടന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഝാർഖണ്ഡ് അഞ്ചിന് 139 എന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.