കൊളംബോ: പരിമിത ഓവർ ക്രിക്കറ്റ് പരമ്പരകൾക്കായി ലങ്കയിലെത്തിയ ഇന്ത്യൻ ടീമിെൻറ തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച നടന്ന പരിശീലന മത്സരത്തിൽ നായകൻ ശിഖർ ധവാനും ഉപനായകൻ ഭുവനേശ്വർ കുമാറും നയിച്ച ടീമുകൾ പരസ്പരം പോരാടിയപ്പോൾ ജയം ഭുവിക്ക്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ധവാെൻറ ടീം മനീഷ് പാണ്ഡേയുടെയും (45 പന്തിൽ 63) യുവതാരം റുതുരാജ് ഗെയ്ക്വാദിെൻറ (30+) മികവിൽ 20 ഓവറിൽ 154 റൺസ് സ്കോർ ചെയ്തു. നാലോവറിൽ 23 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഭുവി നായകനൊത്ത പ്രകടനം നടത്തി.
ധവാനും സംഘവും ഉയർത്തിയ വിജയലക്ഷ്യം ഭുവനേശ്വറിെൻറ ടീം 17 ഓവറിൽ മറികടന്നു. മലയാളി താരം ദേവ്ദത്ത് പടിക്കലും പൃഥ്വി ഷായും ചേർന്ന് ഓപണിങ് വിക്കറ്റിൽ നേടിയ 60 റൺസാണ് ഭുവിയുടെ ടീമിന് അടിത്തറയായത്. ശേഷം വെടിക്കെട്ട് ഫിഫ്റ്റി നേടിയ സൂര്യകുമാർ യാദവ് (50+) ടീമിന് അനായാസ ജയം സമ്മാനിച്ചു. ബി.സി.സി.ഐയുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച വിഡിയോയിലൂടെ ടീമിെൻറ ബൗളിങ് കോച്ചായ പരസ് മാംബ്രെ മത്സരം കുറഞ്ഞ വാക്കുകളിൽ വിവരിച്ചു.
ജൂലൈ പതിമൂന്നിനാണ് ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനം. മൂന്ന് മത്സരങ്ങൾ വീതമുള്ള ഏകദിന, ട്വൻറി20 പരമ്പരകളാണ് ഇന്ത്യ കളിക്കുന്നത്. ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കുന്നതിനാൽ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, കോച്ച് രവി ശാസ്ത്രി എന്നിവർ ഇല്ലാതെയാണ് ഇന്ത്യ മരതക ദ്വീപിലെത്തിയത്. മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡാണ് ടീമിെൻറ പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.