സിഡ്നി: ഇത്തവണ ട്വന്റി20 ലോകകപ്പിൽ പലപ്പോഴും കളിമുടക്കിയ മഴ ഫൈനൽ പോരാട്ടത്തിലും വില്ലനാകുമോ? മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഞായറാഴ്ച നടക്കേണ്ട ഇംഗ്ലണ്ട്- പാകിസ്താൻ കലാശപ്പോരാട്ടം മഴയിൽ മുങ്ങിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കൻ ആസ്ട്രേലിയയിൽ ഇനിയും വിട്ടുപോകാത്ത മഴ ഞായറാഴ്ചയും ഉണ്ടായാൽ റിസർവ് ദിനമായ പിറ്റേന്ന് നടത്തേണ്ടിവരും. ലാ നിന പ്രതിഭാസമാണ് മേഖലയെ മഴക്കെടുതിയിലാക്കുന്നത്.
ഈ ലോകകപ്പിൽ ഇതുവരെ 12 കളികളാണ് കനത്ത മഴയെടുത്തത്. സെമിഫൈനൽ പോരാട്ടങ്ങൾ പക്ഷേ, തടസ്സമില്ലാതെ പൂർത്തിയായി. കാലാവസ്ഥ മുന്നറിയിപ്പുണ്ടായിരുന്ന ഇന്ത്യ- പാക് മത്സരവും ഒരോവർ പോലും മുടങ്ങാതെ നടന്നു. ഇന്നും മഴയുണ്ടാകുമെന്നായിരുന്നു പ്രവചനമെങ്കിലും ടീമുകൾ പ്രയാസമില്ലാതെ പരിശീലനം നടത്തി. അതേ സമയം, ഫൈനലിൽ ഒരു ടീമിന് ചുരുങ്ങിയത് 10 ഓവർ എറിയാനാകണം. പ്രാദേശിക സമയം, മൂന്നു മണിക്കാണ് മത്സരം. കാലാവസ്ഥ ചതിച്ചാൽ സമയം നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.