അഹ്മദാബാദ്: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റെക്കോഡ് സ്കോർ പടുത്തുയർത്തിയ ഹൈദരാബാദ് സൺറൈസേഴ്സിനെ 162 റൺസിൽ തളച്ച് ഗുജറാത്ത് ടൈറ്റൻസ്. ഹൈദരാബാദിന്റെ എട്ട് വിക്കറ്റുകൾ എറിഞ്ഞുവീഴ്ത്തിയ ഗുജറാത്ത് ബൗളർമാർ ഒരു ബാറ്ററെയും മികച്ച സ്കോർ നേടാൻ അനുവദിച്ചില്ല.
നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മോഹിത് ശർമയാണ് ഗുജറാത്ത് നിരയിൽ മികച്ചുനിന്നത്. 14 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 29 റൺസെടുത്ത അബ്ദുൽ സമദും 20 പന്തിൽ രണ്ട് സിക്സും അത്രയും ഫോറുമടക്കം 29 റൺസെടുത്ത അഭിഷേക് ശർമയുടെമാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർമാർ.
ട്രാവിസ് ഹെഡ് (19), മായങ്ക് അഗർവാൾ (16) എയ്ഡൻ മർക്രാം (17), ഹെന്റിച്ച് ക്ലാസൻ (24), ഷഹബാസ് അഹ്മദ് (22), വാഷിങ്ടൺ സുന്ദർ (0), പാറ്റ് കമ്മിൻസ് (പുറത്താകാതെ 2) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന. ഗുജറാത്തിനായി മൂന്ന് പേരെ മടക്കിയ മോഹിത് ശർമക്ക് പുറമെ അസ്മതുല്ല ഒമർസായ്, ഉമേഷ് യാദവ്, റാഷിദ് ഖാൻ, നൂർ അഹ്മദ് എന്നിവർ ഓരോ വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.