ട്രിനിഡാഡ്: കുട്ടിക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ പുതിയ നേട്ടത്തിന് നെറുകെ വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ. ട്വൻറി20യിൽ ആദ്യമായി 500 വിക്കറ്റ് തികച്ച താരമെന്ന റെക്കോഡാണ് കഴിഞ്ഞ ദിവസം കരീബിയൻ പ്രിമിയർ ലീഗിൽ ബ്രാവോ കുറിച്ചത്. സെൻറ് ലൂസിയ സൂക്സിെൻറ റകീം കോൺവാളായിരുന്നു 500ാം ഇര. ഇതുവരെയും 400 വിക്കറ്റ് തികച്ച താരങ്ങൾ പോലും ഇല്ലെന്നിരിക്കെയാണ് ബ്രാവോയുടെ കുതിപ്പ്.
390 വിക്കറ്റെടുത്ത ശ്രീലങ്കയുടെ ലസിത് മലിംഗയാണ് ബ്രാവോക്കു പിറകിൽ. നേരത്തേ 300, 400 വിക്കറ്റുകളും ആദ്യം സ്വന്തമാക്കിയതും ബ്രാവോയായിരുന്നു. ഇന്ത്യൻ പ്രിമിയർ ലീഗിൽ വർഷങ്ങളായി ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കുന്ന താരം ടീമിനു വേണ്ടി ഇതുവരെ 118 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ചെന്നൈക്കൊപ്പം മൂന്നുതവണ ഐ.പി.എൽ കിരീടം നേടിയ ബ്രാവോ കരീബിയൻ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനൊപ്പവും അത്രതന്നെ കിരീടം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.