ഷാർജ: ഓപണർ റഹ്മാനുള്ള ഗുർബാസിന്റെ സെഞ്ച്വറിയും അസ്മത്തുള്ള ഒമർസായിയുടെ ഓൾറൗണ്ട് മികവിലും ബംഗ്ലാദേശിനെതിരെ മൂന്നാം ഏകദിനവും സ്വന്തമാക്കി അഫ്ഗാനിസ്താൻ.
ഷാർജയിൽ നടന്ന മത്സരത്തിൽ അഞ്ചു വിക്കറ്റിനാണ് കടുവകളെ വീഴ്ത്തിയത്. ഇതോടെ 2-1 ന് അഫ്ഗാൻ പരമ്പര സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 48.2 ഒാവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 120 പന്തിൽ 101 റൺസെടുത്ത റഹ്മാനുള്ള ഗുർബാസും 77 പന്തിൽ പുറത്താകാതെ 70 റൺസെടുത്ത അസ്മത്തുള്ള ഒമർസായിയുമാണ് അഫ്ഗാനെ ലക്ഷ്യത്തിലെത്തിച്ചത്.
നേരത്തെ ക്യാപ്റ്റൻ മെഹ്ദി ഹസൻ മിറാഷ് (66), മഹ്മൂദുള്ള (98) എന്നിവരുടെ കരുത്തിലാണ് ബംഗ്ലാദേശ് പൊരുതാവുന്ന സ്കോറിലെത്തിയത്. അസ്മത്തുള്ള ഒമർസായ് അഫ്ഗാന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.
ആദ്യ ഏകദിനത്തിൽ 92 റൺസിന്റെ ജയം നേടിയിരുന്ന അഫ്ഗാനിസ്താനെ രണ്ടാം ഏകദിനത്തിൽ 68 റൺസിനാണ് ബംഗ്ലാദേശ് തോൽപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.