കേരളത്തിൽ ക്രിക്കറ്റിെൻറ ഈറ്റില്ലമാണ് കണ്ണൂരും തലശേരിയും. കണ്ണൂരിൽ നിന്ന് യു.എ.ഇ ക്രിക്കറ്റിെൻറ അമരത്തെത്തിയിരിക്കുകയാണ് അലിഷാൻ ഷറഫു. ബാസിൽ ഹമീദിനും സി.പി. റിസ്വാനുമൊപ്പം യു.എ.ഇ സീനിയർ ടീമിെൻറ ജഴ്സിയിൽ കളത്തിലിറങ്ങുേമ്പാൾ തന്നെയാണ് അണ്ടർ 19 ടീമിെൻറ നായകനായുള്ള നിയോഗം. അടുത്ത കാലത്തെ അലിഷാെൻറ പ്രകടനങ്ങൾ കണ്ടാൽ ഒന്ന് മനസിലാകും, എന്തുകൊണ്ടും ഈ സ്ഥാനത്തിന് അർഹനാണ് ഈ കണ്ണൂർ പഴയങ്ങാടിക്കാരൻ. അപൂർവമായി മാത്രമായിരിക്കും ഒരു മലയാളി മറ്റൊരു രാജ്യത്തിെൻറ ദേശീയ ടീമിെൻറ നായകനായിരിക്കുക.
അതും, ഇന്ത്യൻ പൗരനായിരിക്കെ തന്നെ. അലിഷാൻ എന്ന ക്രിക്കറ്ററെ നട്ടുവളർത്തിയത് യു.എ.ഇയാണ് എന്ന് പറയാം. 15ാം വയസ് മുതൽ യു.എ.ഇ അണ്ടർ 19 ടീമിലുണ്ട്. ഇതിനിടയിൽ നടന്ന േലാകകപ്പുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞു. ഇതിെൻറ ഫലമായാണ് 2020ൽ സീനിയർ ടീമിലേക്ക് വിളിയെത്തിയത്. ഇറാനെതിരായ ട്വൻറി 20യിലായിരുന്നു അരങ്ങേറ്റം. പിന്നീട് ലോക്ഡൗണിലായതോടെ മത്സരങ്ങൾ കുറഞ്ഞു.
ഈ വർഷം ജനുവരിയിലാണ് ഏകദിനത്തിൽ അരങ്ങേറിയത്. അയർലൻഡിനെതിരെ അബൂദബിയിൽ നടന്ന മത്സരമായിരുന്നു തട്ടകം. നമീബിയ ടൂറിനായി കഴിഞ്ഞ മാസം അവിടെ എത്തിയെങ്കിലും ഒമിക്രോൺ പണി പറ്റിച്ചു. മത്സരം മുടങ്ങി. ആറ് ട്വൻറി-20യിലും ഒരു ഏകദിനത്തിലുമാണ് ഇതുവരെ സീനിയർ ടീമിനായി പാഡണിഞ്ഞത്. പത്ത് മാസം മുൻപ് യു.എ.ഇ അക്കാദമി ലീഗിൽ മാക്സ് ടാലൻറ് അക്കാദമിക്കെതിരെ 83 പന്തിൽ 12 സിക്സിെൻറ അകമ്പടിയോടെ അലിഷാൻ അടിച്ചെടുത്ത 155 റൺസ് മതി അവെൻറ കൈക്കരുത്തിെൻറ ആഴമറിയാൻ. ലീഗിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. എമിറേറ്റ്സ് ഡി 50 ടൂർണമെൻറിലെ റൺ വേട്ടക്കാരിൽ രണ്ടാമനായിരുന്നു. നാല് മത്സരത്തിൽ സെഞ്ച്വറിയടക്കം 267 റൺസെടുത്ത അലിഷാനായിരുന്നു ടൂർണമെൻറിലെ താരം.
യു.എ.ഇ ക്രിക്കറ്റ് ബോർഡിെൻറ ടീമായ ഇ.സി.ബി ബ്ലൂസിെൻറ താരമായ അലിഷാൻ ദുബൈക്കെതിരായ ട്വൻറി^20 മത്സരത്തിൽ 58 പന്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്നിരുന്നു. ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരായി ഇന്നലെ നടന്ന മത്സരത്തിൽ അലിഷാൻ നായകനായി അരങ്ങേറ്റം കുറിച്ചു. സ്വന്തം നാടിനെതിരെ നായകനായി അരങ്ങേറ്റം കുറിക്കാനുള്ള ഭാഗ്യവും അലിഷാനെ തേടിയെത്തി. നാളെ പാകിസ്താനെതിയും 27ന് അഫ്ഗാനിസ്ഥാനെതിരെയുമാണ് അടുത്ത മത്സരങ്ങൾ. അണ്ടർ 19 ലോകകപ്പിൽ യു.എ.ഇയെ നയിക്കാനുള്ള നിയോഗവും അലിഷാനാണ്.
ആദ്യമായിട്ടാകും ഒരു മലയാളി ഏതെങ്കിലുമൊരു ലോകകപ്പ് ടീമിെൻറ നായകനാകുന്നത്. മുൻ ഇന്ത്യൻ താരം റോബിൻ സിങിെൻറ ശിക്ഷണത്തിലാണ് പരിശീലനം. യു.എ.ഇ ദേശീയ ടീമിെൻറ കോച്ചായ റോബിൻ സിങ് തന്നെയാണ് അണ്ടർ 19 ടീമിെൻറയും പരിശീലകൻ. വലംകൈയൻ ബാറ്റ്സ്മാനായ അലിഷാൻ പാർട് ടൈം ബൗളർ കൂടിയാണ്. ദുബൈ ഡി മോൺഫോർട്ട് യൂനിവേഴ്സിറ്റിയിലെ സൈബർ സെക്യൂരിറ്റി വിദ്യാർഥിയാണ് അലിഷാൻ. പത്താം ക്ലാസും പ്ലസ് ടുവും യു.എ.ഇയിലാണ് പഠിച്ചത്. കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഷറഫുദ്ദീെൻറയും റുഫൈസയുടെയും മകനാണ്. സഹോദരങ്ങൾ: മുഹമ്മദ്, അഹ്മദ്, ഫാത്തിമ.
അലിഷാൻ മാത്രമല്ല, മറ്റൊരു മലയാളി കൂടി ഇടംപിടിച്ചിട്ടുണ്ട് അണ്ടർ 19 യു.എ.ഇ ടീമിൽ. കണ്ണൂർ തലശേരി സ്വദേശി വിനായക് വിജരാഘവൻ. ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം യു.എ.ഇയിലാണെങ്കിലും വിനായകിെൻറ ക്രിക്കറ്റിന് കേരള ടച്ചുമുണ്ട്. 2014- 15, 2015- 16 സീസണുകളിൽ അണ്ടർ 14 കേരള ടീമിനായി പാഡണിഞ്ഞിട്ടുണ്ട്. അണ്ടർ 14ൽ കണ്ണൂർ ജില്ലാ ടീം നായകനായിരുന്നു. വലംകൈയൻ ബാറ്റ്സ്മാനായ വിനായക് കഴിഞ്ഞ സീസൺ ഡി 50യിൽ എമിറേറ്റ്സ് ബ്ലൂസ് ടീമിൽ അംഗമായിരുന്നു.
ഐ.സി.സി അക്കാദമി, കാർവാൻ സ്ട്രൈക്കേഴ്സ് തുടങ്ങിയ ടീമിൽ അംഗമാണ്. പിതാവ് വിജയരാഘവൻ ദുബൈയിൽ സെയിൽസ് റപ്രസേൻററ്റീവാണ്. മാതാവ് സജിത. സഹോദരൻ അർജുൻ സിനിമയിലേക്കുള്ള യാത്രയിലാണ്. പാതി മലയാളിയായ റോണക് സുധീഷ് പാലോളിയാണ് യു.എ.ഇ ടീമിലെ മറ്റൊരു മലയാളി സാന്നിധ്യം. റോണകിെൻറ പിതാവ് തലശേരി സ്വദേശിയും മാതാവ് പുണെ സ്വദേശിനിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.