വിരാട് കോഹ്‍ലിയുടെ ബംഗളൂരുവിലെ പബിനെതിരെ കേസ്

ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിലെ മിന്നുംതാരം വിരാട് കോഹ്‍ലിയുടെ ഉടമസ്ഥതയിലുള്ള പബിനെതിരെ കേസെടുത്ത് പൊലീസ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള ‘വൺ8 കമ്യൂൺ’ എന്ന പബിനെതിരെയാണ് കേസ്. പ്രവർത്തനാനുമതിയുള്ള ഒരു മണിക്ക് ശേഷവും പ്രവർത്തിച്ചതിനാണ് നടപടി. അർധരാത്രിയും ഉച്ചത്തിൽ പാട്ട് വെക്കുന്നെന്ന പരാതിയെ തുടർന്നാണ് ​പൊലീസ് എത്തിയത്. എം.ജി റോഡിലെ മറ്റു പബുകൾക്കെതിരെയും ബംഗളൂരു പൊലീസ് കേസെടുത്തിട്ടുണ്ട്. പബുകൾ 1.30ന് ശേഷവും പ്രവർത്തിക്കുകയായിരുന്നെന്ന് അറിയിച്ച പൊലീസ്, അന്വേഷണം നടക്കുകയാണെന്നും തുടർനടപടികൾ എടുക്കുമെന്നും അറിയിച്ചു.

വിരാട് കോഹ്‍ലിയുടെ ഉടമസ്ഥതയിലുള്ള ‘വൺ 8 കമ്യൂൺ’ പ്രധാന നഗരങ്ങളായ മുംബൈ, ഡൽഹി, കൊൽക്കത്ത, പുണെ എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ബംഗളൂരുവിൽ തുറന്നത്. കഴിഞ്ഞ വർഷം വേഷ്ടി ധരിച്ച് എത്തിയതിനാൽ മുംബൈയിലെ കോഹ്‍ലിയുടെ പബിൽ പ്രവേശനം നിഷേധിച്ചെന്ന തമിഴ്നാട് സ്വദേശിയുടെ ആരോപണം ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു. ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡിന് (പി.പി.എൽ) പകർപ്പവകാശമുള്ള പാട്ടുകൾ ഉപയോഗിക്കുന്നതിൽനിന്ന് കഴിഞ്ഞ വർഷം വൺ8 കമ്യൂണിനെ ഡൽഹി ഹൈകോടതി വിലക്കിയതും വാർത്തകളിൽ നിറഞ്ഞിരുന്നു.

Tags:    
News Summary - Case against Virat Kohli's pub in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.