സി.സി.എല്ലിൽ ഇനി ‘അമ്മ’ ഇല്ല; കേരള സ്‌ട്രൈക്കേഴ്‌സുമായി ബന്ധമില്ലെന്ന് താര സംഘടന

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ (സി.സി.എൽ) നിന്ന് താരസംഘടനയായ 'അമ്മ'യും മോഹൻലാലും പിൻമാറി. സി.സി.എല്ലിലെ മലയാള സിനിമ താരങ്ങളുടെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സുമായി ബന്ധമില്ലെന്ന് താര സംഘടനയായ 'അമ്മ'.

ടീമിന്റെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് എന്ന പേരില്‍ നിന്നും അമ്മ നീക്കം ചെയ്യുമെന്നും സംഘടന അറിയിച്ചു. സി.സി.എൽ മാനേജ്മെന്‍റുമായുള്ള ഭിന്നതയെത്തുടർന്നാണ് പിന്മാറ്റം. ടീമിന്‍റെ നോൺ പ്ലെയിങ് ക്യാപ്റ്റൻ ആയ മോഹന്‍ലാല്‍ പദവിയില്‍നിന്ന് പിന്മാറുന്നതായി അറിയിച്ചു. ആനയെ വെച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വെച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെന്ന് 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു കുറ്റപ്പെടുത്തി.

തമിഴ് താരങ്ങളായ രാജ്കുമാർ സേതുപതിയും ഭാര്യ ശ്രീപ്രിയയും ഷാജി ജെയ്സണുമാണ് നിലവില്‍ കേരള സ്ട്രൈക്കേഴ്സിന്‍റെ ഉടമസ്ഥർ. ലീഗില്‍ കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനുമാണ് ടീമിനെ നയിക്കുന്നത്. എന്നാല്‍ ഇനി ടീം മത്സരിക്കുക സ്വന്തം നിലക്കാണെന്നും കേരള സ്ട്രൈക്കേഴ്സിനും 'അമ്മ'യെന്ന താരസംഘടനക്കും യാതൊരു ബന്ധവുമില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

2011ലാണ് താര സംഘടനകള്‍ ചേര്‍ന്ന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങുന്നത്. 2012ലാണ് 'അമ്മ' ലീഗില്‍ ചേരുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ഈ സീസണിലെ ആദ്യ രണ്ടു കളികളിലും കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - CCL: No connection with Kerala Strikers -AMMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.