ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിനത്തിൽ കന്നി സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസതാരം സുനിൽ ഗവാസ്കർ. സഞ്ജുവിന്റെ കരിയർ മാറ്റി മറിക്കുന്നതായിരിക്കും ഈ സെഞ്ച്വറിയെന്ന് ഗവാസ്കർ പറയുന്നു. മികച്ച ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ ഇന്നിങ്സിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
''മുന്‍ മത്സരങ്ങളില്‍ മികച്ച തുടക്കം ലഭിച്ചിട്ടും പുറത്താവുകയായിരുന്നു സഞ്ജു. എന്നാല്‍ ഇത്തവണ വീഴ്ച വരുത്തിയില്ല. അദ്ദേഹം തനിക്ക് കിട്ടിയ അവസരം മുതലെടുത്തു. മോശം പന്തുകള്‍ക്കായി കാത്തിരുന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കി. ഈ സെഞ്ച്വറി സഞ്ജുവിന്റെ കരിയര്‍ മാറ്റിമറിക്കും. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. സെഞ്ച്വറി കാരണം കൂടുതൽ അവസരങ്ങൾ ലഭിക്കും. '' - സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.
114 പന്തിൽ മൂന്ന് സിക്സും ആറു ഫോറുമുൾപ്പെടെ 108 റൺസാണ് സഞ്ജു നേടിയത്. സഞ്ജുവിന്റെ ബാറ്റിങ് മികവിൽ 296 റൺസെടുത്ത ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 218 റൺസെടുക്കാനേ കഴിഞ്ഞുള്ളു. 78 റൺസിന്റെ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. സഞ്ജു സാംസൺ തന്നെയായിരുന്നു കളിയിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.