കളം മാറിയപ്പോൾ ചെന്നൈയുടെ കളിയും മാറി. നാലര മാസം മുൻപ് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിെൻറ കൈയിൽ നിന്നേറ്റ പരാജയത്തിന് ദുബൈയിൽ ചെന്നൈ സൂപ്പർകിങ്സിെൻറ മറുപടി.
കഴിഞ്ഞ സീസണിൽ കിരീടം ചൂടിയ അതേമൈതാനത്ത് വിജയപരമ്പര തുടരാമെന്ന പ്രതീക്ഷയിൽ ഐ.പി.എല്ലിെൻറ 'രണ്ടാം പകുതിയുടെ' ആദ്യമത്സരത്തിൽ പാഡ്കെട്ടിയ മുംബൈയുടെ പ്രതീക്ഷകളെ 20 റൺസ് അകലെ ചെന്നൈ തച്ചുടച്ചു.
'ഒന്നര' സീസണിെൻറ ഇടവേളക്ക് ശേഷം ഐ.പി.എൽ ഗാലറിയിൽ കാണികളുടെ ആരവം മുഴങ്ങിയ മത്സരത്തിൽ ഋതുരാജ് ഗെയ്ക്വാദിെൻറ പോരാട്ടവും (58 പന്തിൽ 88 നോട്ടൗട്ട്) ബൗളർമാരുടെ അച്ചടക്കവുമാണ് ധോണിപ്പടക്ക് ജയമൊരുക്കിയത്. 40 പന്തിൽ 50 റൺസെടുത്ത സൗരഭ് തിവാരി മാത്രമാണ് മുംബൈ നിരയിൽ തിളങ്ങിയത്. പരിക്കേറ്റ നായകൻ രോഹിത് ശർമക്ക് പകരം പൊള്ളാർഡാണ് മുംബൈയെ നയിച്ചത്. സ്കോർ: ചെന്നൈ-156/6 (20). മുംബൈ: 136/8 (20).
മത്സരം നിയന്ത്രിച്ചത് ബൗളർമാരായിരുന്നു. ഗെയ്ക്വാദിെൻറ ഒറ്റയാൾ പോരാട്ടവും (58 പന്തിൽ 88) ബ്രാവോയുടെ മിന്നൽ പ്രകടനവും (എട്ട് പന്തിൽ 23) ജദേജയുടെ ചെറുത്ത് നിൽപ്പുമാണ് (33 പന്തിൽ 26) ചെന്നൈയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഇവർക്കൊഴികെ ആർക്കും രണ്ടക്കം കെണ്ടത്താനായില്ല. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ ഫാഫ് ഡ്യൂപ്ലസി (പൂജ്യം) മടങ്ങി. സ്കോർബോർഡ് തുറക്കും മുൻപേ ട്രെൻറ് ബോൾട്ടാണ് ഡ്യൂപ്ലസിയെ മടക്കിയത്.
തൊട്ടടുത്ത ഓവറിൽ റണ്ണൊന്നുമെടുക്കാതെ മുഈൻ അലിയും കൂടാരം കയറി. ആഡം മിൽനെയുടെ പന്തിൽ പരിക്കേറ്റ അമ്പാട്ടി റായിഡുവും പവലിയനിലേക്ക് മടങ്ങിയതോടെ ചെന്നൈ പരുങ്ങലിലായി. അടുത്ത ഊഴം സുരേഷ് റെയ്നയുടേതായിരുന്നു. നാല് റൺസുമായി റെയ്ന മടങ്ങുേമ്പാൾ ചെന്നൈയുടെ സ്കോർബോർഡിൽ ആകെയുണ്ടായിരുന്നത് ഏഴ് റൺസ്.
ആരവങ്ങളോടെയാണ് നായകൻ എം.എസ്. ധോണിയെ ഗാലറി വരവേറ്റത്. പക്ഷെ, അധികം ആയുസുണ്ടായില്ല. സ്കോർബോർഡിൽ 24 റൺസെത്തിനിൽക്കെ നായകനും മടങ്ങി. പിന്നീടായിരുന്നു രക്ഷാപ്രവർത്തനം. ആക്രമിച്ച് കളിക്കാതെ ക്ഷമയോടെ മുന്നേറിയ ജദേജയും മെല്ലെ റൺസുയർത്തി.
17ാം ഓവറിൽ ജദേജയെ പുറത്താക്കി ബൂംറ ഈ കൂട്ടുകെട്ട് പിരിക്കുേമ്പാൾ സ്കോർ 105ൽ എത്തിയിരുന്നു. അവസാന ഓവറുകളിൽ ഗിയർ മാറ്റിയ ഗെയ്ക്വാദും ബ്രാവോയുമാണ് ചെന്നൈയുടെ സ്കോർ 150 കടത്തിയത്. ബോൾട്ടും മിൽനെയും ബൂംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിയിൽ മുംബൈ നിരിയിലും കൃത്യ സമയത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നു. വീണുകിട്ടിയ ജീവൻ മുതലെടുക്കാൻ കഴിയാതെ 17 റൺെസടുത്ത ഡികോക്ക് മടക്കയാത്രക്ക് തുടക്കമിട്ടു. രോഹിതിന് പകരം ഓപണറുടെ റോളിൽ എത്തിയ അൻമൊൽപ്രീത് സിങ്ങിനും (16) അവസരം മുതലെടുക്കാനായില്ല. കാര്യമായ ചെറുത്തുനിൽപില്ലാതെ സൂര്യകുമാർ യാദവ് (മൂന്ന്), ഇഷാൻ കിഷൻ (11), കിറോൺ പൊള്ളാർഡ് (15), ക്രുനാൽ പാണ്ഡ്യ (നാല്) എന്നിവർ മടങ്ങിയെങ്കിലും ഒരറ്റത്ത് സൗരഭ് തിവാരി (40 പന്തിൽ 50) ചെറുത്തുനിന്നു. അവസാന ഓവറുകളിൽ വാലറ്റത്തെ ചേർത്ത് പിടിച്ച് വിജയത്തിന് ശ്രമിച്ചെങ്കിലും ചെന്നൈ ബൗളർമാർ വരിഞ്ഞുകെട്ടുകയായിരുന്നു. ബ്രാവോ മൂന്നും ചഹർ രണ്ടും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.