ചെന്നൈ: കോവിഡ് ദുരിതത്തിനിടയിൽ സഹായ ഹസ്തവുമായി ചെന്നൈ സൂപ്പർ കിങ്സ് .450 ഓക്സിജൻ കോൺസെൻട്രേറ്ററുകറാണ് ടീം സംഭാവന നൽകുന്നത്. ചെന്നൈ ടീം ഡയറക്ടർ ആർ. ശ്രീനിവാസൻ നേരിട്ടെത്തി മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഉപകരണ വിതരണത്തിന്‍റെ ആദ്യഘട്ടം കൈമാറി. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് രുപ ഗുരുനാഥും ചടങ്ങിൽ സന്നിഹിതമായിരുന്നു.
സർക്കാർ ആശുപത്രികളിലും ഗ്രേറ്റർ ചെന്നൈ കോർപേറഷനിലുമാണ് ഇത് ഉപയോഗിക്കുക. ഭൂമിക ട്രസ്റ്റുമായി സഹകരിച്ചാണ് സൂപ്പർ കിങ്സ് ടീം സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിരവധി ഐ.പി.എൽ ടീമുകളും താരങ്ങളും സഹായം നൽകിയിരുന്നു. രാജസ്ഥാൻ റോയൽസ് 7.5 കോടിയും ഡൽഹി കാപ്പിറ്റൽസ് 1.5 കോടി നൽകിയിരുന്നു. സൺറൈസേഴ്സ് ഉടമകളായ സൺടിവി ഗ്രൂപ് 10 കോടിരൂപ നൽകിയപ്പോൾ സഹായം അഭ്യർഥിച്ച് ബാംഗ്ലൂർ ടീം കാമ്പയിൻ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.