ദുബൈ: വിരാട് കോഹ്ലി തെൻറ സ്വതസിദ്ധമായ ശൈലിയിൽ നിറഞ്ഞാടിയതോടെ റോയൽ ചാലഞ്ചേഴ്സിന് മികച്ച സ്കോർ. പതിയെത്തുടങ്ങി കത്തിക്കയറിയ കോഹ്ലി അവസാന ഓവറുകളിലാണ് തെൻറ വിശ്വരൂപം പുറത്തെടുത്തത്. 52 പന്തുകളിൽ 90 റൺസുമായി കോഹ്ലി പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിനെറ തുടക്കം ഒട്ടും ആശാവഹമായിരുന്നില്ല. രണ്ട് റൺസെടുത്ത ആരോൺ ഫിഞ്ചിനെ നഷ്ടപ്പെട്ട് തുടങ്ങിയ ബാംഗ്ലൂരിെൻറ തുടക്കം പതുക്കെയായിരുന്നു. 34 പന്തുകളിൽ നിന്നും 33 റൺസെടുത്ത് ദേവ്ദത്ത് പടിക്കലും റൺസൊന്നുമെടുക്കാതെ എ.ബി.ഡിവില്ലിയേഴ്സും പുറത്തായതോടെ ഭാരമെല്ലാം കോഹ്ലിയുടെ തലയിലായി.
നായകെൻറ ഉത്തരവാദിത്വത്തോടെ ബാറ്റുവീശിയ കോഹ്ലി അവസാന ഓവറുകളിലാണ് വിശ്വരൂപം പുറത്തെടുത്തത്. ശിവം ദുബെ (22) കോഹ്ലിക്ക് മികച്ച പിന്തുണ നൽകി.ചെന്നൈക്കായി പന്തെടുത്തവരിൽ മൂന്നോവറിൽ 10 റൺസ് മാത്രം വഴങ്ങി ഒരുവിക്കറ്റെടുത്ത ദീപക് ചഹറാണ് മികച്ച നിലയിൽ പന്തെറിഞ്ഞത്. ഷർദുൽ താക്കൂർ രണ്ട് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.