നെഞ്ചുവേദന; സൗരവ്​ ഗാംഗുലി ആ​ശുപത്രിയിൽ

കൊൽക്കത്ത: നെഞ്ചുവേദനയെ തുടർന്ന് ബി.സി.സി.ഐ പ്രസിഡന്‍റ​ും ഇന്ത്യൻ ക്രിക്കറ്റ്​ ടീം മുൻ ക്യാപ്​റ്റനുമായ സൗരവ് ഗാംഗുലിയെ വുഡ്‌ലാൻഡ്സ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്​ ആൻജിയോപ്ലാസ്റ്റി ചെയ്യുമെന്ന്​ അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഗാംഗുലിയുടെ നില തൃപ്​തികരമാണെന്നാണ്​ വിവരം.

കഴിഞ്ഞദിവസം ഗാംഗുലി ഈഡൻ ഗാർഡൻസ് സ്​റ്റേഡിയം സന്ദർശിച്ചിരുന്നു. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ പ്രസിഡന്‍റ്​ അവിഷെക് ദാൽമിയയുമായി സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്‍റിന്​ വേണ്ടിയുള്ള ഒരുക്കങ്ങൾ അദ്ദേഹം ചർച്ച ചെയ്തു.

കൂടാതെ അടുത്ത വർഷം നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി സംസ്ഥാന ഗവർണർ ജഗദീപ്​ ധൻകറിനെ സന്ദർശിക്കുകയും ചെയ്​തു. ഗാംഗുലി ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ഇതിന്​ പിന്നാലെ പുറത്തുവന്നിരുന്നു.

Tags:    
News Summary - Chest pain; Sourav Ganguly hospitalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.