അബൂദബി: ടീമിൽ സ്ഥാനം തിരികെ നൽകിയ ശേഷം കിങ്സ് ഇലവൻ പഞ്ചാബിന് വാരിക്കോരി നൽകുകയാണ് ക്രിസ് ഗെയ്ൽ. വെള്ളിയാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയും സംഹാര താണ്ഡവമാടിയ ഗെയ്ലിന് പക്ഷേ ഒരു റൺസിന് സെഞ്ച്വറി നഷ്ടമായി.
അബൂദബിയിൽ ജോഫ്ര ആർച്ചറാണ് 99ൽ ഗെയ്ലിനെ ക്ലീൻ ബൗൾഡാക്കിയത്. ഇതോടെ ട്വൻറി20യിൽ സെഞ്ച്വറി നേടുന്ന പ്രായമേറിയ രണ്ടാമത്തെ താരമാകാനുള്ള അവസരം കരീബിയൻ താരത്തിന് നഷ്ടമായി. ബാറ്റ് വലിച്ചെറിഞ്ഞാണ് ഗെയ്ൽ ദേഷ്യം തീർത്തത്.
എന്നിരുന്നാലും ട്വൻറി20 ക്രിക്കറ്റിൽ 1000 സിക്സെന്ന അതുല്യ നേട്ടം മത്സരത്തിലൂടെ ഗെയ്ൽ കൈപ്പിടിയിലൊതുക്കി. കാർത്തിക്ക് ത്യാഗിയെ വേലിക്ക് പുറത്തേക്ക് പറത്തിയാണ് ഗെയ്ൽ നാഴികക്കല്ല് പിന്നിട്ടത്. 63 പന്തിൽ എട്ട് സിക്സും ആറ് ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ഗെയ്ലിെൻറ ഇന്നിങ്സ്. പഞ്ചാബ് 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു.
ഐ.പി.എല്ലിൽ ഗെയ്ലിെൻറ ഏഴാമത്തെയും സീസണിലെ ഒന്നാമത്തെയും സെഞ്ച്വറിയാകുമായിരുന്നു ഇത്. മുൻ ഇംഗ്ലണ്ട് താരം പോൾ കോളിങ്വുഡിെൻറ പേരിലാണ് പ്രായമേറിയ ട്വൻറി20 സെഞ്ച്വറിയുടെ റെക്കോഡ്.
41 വയസും 65 ദിവസവും പ്രായമായിരിക്കേ 2007ലാണ് ഡർഹാം ഓൾറൗണ്ടറായ കോളിങ്വുഡ് നോർതാംപ്റ്റൺഷെയറിനെതിരെ സെഞ്ച്വറി നേടി റെക്കോഡിട്ടത്. നാറ്റ്വെസ്റ്റ് ടി20 ബ്ലാസ്റ്റ് ടൂർണമെൻറിലായിരുന്നു 110 റൺസ്. നിലവിൽ 41വയസും 39 ദിവസവുമാണ് ഗെയ്ലിെൻറ പ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.