സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്ന് നടക്കുന്ന െഎ.പി.എൽ മത്സരത്തിൽ വിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി കളത്തിലിറങ്ങിയേക്കും. അതേസമയം, മറ്റൊരു വെടിക്കെട്ട് താരം ഗ്ലെൻ മാക്സ്വെല്ലിന് ടീമിന് പുറത്തേക്കുള്ള വാതിലും തുറക്കും. ഇൻസൈഡ് സ്പോർട്സ് പുറത്തുവിട്ട വാർത്ത ഏതായാലും പഞ്ചാബ് ആരാധകർക്ക് ആവേശം സമ്മാനിക്കുന്നതാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗംഭീര റെക്കോർഡുകളുള്ള ഗെയിലിന് കെ.എൽ രാഹുൽ-മായങ്ക് അഗർവാൾ എന്നിവർ ഫോമിലെത്തിയതോടെയാണ് കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ടീമിന് പുറത്തിരിക്കേണ്ടി വന്നത്. തുടർച്ചയായി മോശം പ്രകടനങ്ങൾ നടത്തിയത് മാക്സ്വെല്ലിന് വിനയാവുകയും ചെയ്തു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ താരം നേടിയത് 41 റൺസ്മാത്രമാണ്. അത് ഗെയിലിന് ഗുണമായി മാറി. സൂപ്പർതാരത്തിെൻറ വരവോടെ മായങ്ക് അഗർവാൾ ബാറ്റിങ്ങിൽ മൂന്നാമനായി ഇറങ്ങേണ്ടിവന്നേക്കും.
നിലവിൽ െഎ.പി.എല്ലിലെ മികച്ച റൺവേട്ടക്കാരിൽ ഇടംപിടിച്ചിരിക്കുന്ന മായങ്ക് അഗർവാൾ, കെ.എൽ രാഹുൽ കൂട്ടുകെട്ടിെൻറ പ്രകടനമൊഴിച്ചാൽ പഞ്ചാബ് ഇൗ സീസണിൽ വിയർത്തുകൊണ്ടിരിക്കുകയാണ്. പോയിൻറ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ടീമിന് കഴിഞ്ഞ നാല് മത്സരങ്ങളിൽ തോൽവിയേറ്റുവാങ്ങാനായിരുന്നു വിധി. ഡെത്ത് ബൗളർമാരുടേയും മിഡിൽ ഒാർഡർ ബാറ്റ്സ്മാൻമാരുടെയും ഫോമില്ലായ്മായാണ് ടീമിനെ വല്ലാതെ അലട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.