ക്രിസ്​ ഗെയ്​

'ഗെയ്​ൽ ഹൈദരാബാദിനെതിരെ കളിക്കുമായിരുന്നു, എന്നാൽ അക്കാര്യം പണിപറ്റിച്ചു'- കുംബ്ലെ

ദുബായ്​: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടരെ തോൽവികളുമായി കിങ്​സ്​ ഇലവൻ പഞ്ചാബ്​ അവസാന സ്​ഥാനത്താണ്​. വ്യാഴാഴ്​ച നടന്ന മത്സരത്തിൽ 69 റൺസിനാണ്​ സൺറൈസേഴ്​സ്​ ഹൈദരാബാണ്​ പഞ്ചാബിനെ തോൽപിച്ചത്​. ​ബാറ്റിങ്ങിൽ തുടർച്ചയായി പരാജയപ്പെടുന്ന ഓൾറൗണ്ടർ ഗ്ലെൻ മക്​സ്​വെല്ലി​െൻറ പകരക്കാരനായി കരീബിയൻ വെടിക്കെട്ട്​ വീരൻ ക്രിസ്​ ഗെയ്​ൽ മത്സരത്തിൽ കളിക്കുമെന്നായിരുന്നു റിപോർട്ടുകൾ​.

എന്നാൽ ആദ്യ ഇലവൻ പ്രഖ്യാപിച്ചപ്പോൾ ഗെയ്​ലി​െൻറ പേര്​ കാണാതെ വന്നതോടെ ആരാധകർ നിരാശയിലായി. എന്നാൽ ഗെയ്​ൽ കളിക്കാത്തതി​​െൻറ കാരണം വ്യക്​തമാക്കിയിരിക്കുകയാണ്​ പഞ്ചാബ്​ കോച്ച്​ അനിൽ കുംബ്ലെ.

'ഗെയ്​ൽ ഇന്നത്തെ മത്സരം കളിക്കാനിരുന്നതായിരുന്നു. എന്നാൽ ഭക്ഷ്യ വിഷബാധയേറ്റതിനാൽ അദ്ദേഹത്തിന്​ ഇന്ന്​ ആദ്യ ഇലവനിൽ സ്​ഥാനം ​നേടാനായില്ല' -മത്സരത്തിനിടെ കുംബ്ലെ വ്യക്തമാക്കി.

ഐ.പി.എല്ലി​െൻറ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ ഗെയ്​ലിന്​ 13ാം സീസണിൽ ഇതുവരെ പാഡ്​ കെട്ടാൻ അവസരം ലഭിച്ചിട്ടില്ല. ആറ്​ മത്സരങ്ങളിൽ നിന്ന്​ ഒരു ജയം മാത്രമുള്ള പഞ്ചാബ്​ നിലവിൽ എട്ടാമതാണ്​.

പ്ലേ ഓഫ്​ സാധ്യതകൾ സജീവമാക്കി നിലനിർത്താൻ വരും മത്സരങ്ങളിൽ ഗെയ്​ലിനെ കളിപ്പിച്ചേക്കുമെന്ന്​ ബാറ്റിങ്​ കോച്ച്​ വസീം ജാഫറും വ്യക്തമാക്കി.

Tags:    
News Summary - Chris Gayle was going to play vs SRH but he had food poisoning: Anil Kumble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.