ഡൽഹി കത്തണമെന്ന്​ കെജ്​രിവാൾ ആഗ്രഹിച്ചിരുന്നുവെന്ന്​ വ്യക്​തം; റിപബ്ലിക്​ ദിന സംഭവങ്ങളിൽ ഗംഭീർ

ന്യൂഡൽഹി: റിപബ്ലിക്​ ദിനത്തിൽ ട്രാക്​ടർ പരേഡിനിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനെതിരെ തിരിഞ്ഞ്​ ബി.ജെ.പി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരവുമായ ഗൗതം ഗംഭീർ. തലസ്ഥാന നഗരിയിലുണ്ടായ സംഭവത്തിൽ ജനക്കൂട്ടത്തി​െൻറ പ്രവൃത്തിയെ അപലപിച്ച്​ ഒരു വാക്കുപോലും മുഖ്യമന്ത്രി കെജ്​രിവാൾ മിണ്ടിയില്ലെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതിലൂടെ ഡൽഹി കത്തണമെന്ന്​​ അയാൾ ആഗ്രഹിച്ചിരുന്നുവെന്ന്​​ വ്യക്​തമാണെന്നും ഗംഭീർ ആരോപിച്ചു.

ജീവൻ പോലും അപകടപ്പെടാവുന്ന സാഹചര്യങ്ങൾ നേരിട്ടിട്ടും സംയമനം പാലിച്ച ഞങ്ങളുടെ ധീരരായവരെ ശ്രീ അമിത്​ ഷാ സന്ദർശിച്ചെന്നും ഗംഭീർ കൂട്ടിച്ചേർത്തു. റിപ്പബ്ലിക് ദിന അക്രമത്തിൽ പരിക്കേറ്റ ദില്ലി പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തരമന്ത്രി നേരത്തെ സന്ദർശിച്ചിരുന്നു. 

Tags:    
News Summary - Clear that Kejriwal wanted Delhi to burn Gautam Gambhir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.