കോഹ്​ലിക്കും അനുഷ്​കക്കുമെതിരായ വിവാദ പരാമർശം; ഗവാസ്​കറിനെതിരെ ആരാധകർ

ഐ.പി.എല്ലിൽ കിങ്​സ്​ ഇലവൻ പഞ്ചാബിനെതി​രായ മത്സരത്തിൽ മോശം പ്രകടനം നടത്തിയ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിക്കെതിരെ സുനിൽ ഗവാസ്​കർ നടത്തിയ പരാമർശം വിവാദങ്ങൾക്ക്​ വഴിവെച്ചു. മത്സരത്തിൽ പഞ്ചാബ്​ ക്യാപ്​റ്റൻ കെ.എൽ. രാഹുലിൻെറ രണ്ട്​ ക്യാച്ചുകൾ കളഞ്ഞുകുളിച്ചതിന്​ പുറമെ അഞ്ച്​ പന്തിൽനിന്ന്​ ഒരു റൺസ്​ മാത്രമാണ്​ ഇന്ത്യൻ നായകന്​ നേടാനായത്​.

ഇതോടെയാണ്​ കമൻററി ബോക്​സിലുണ്ടായിരുന്ന ഗവാസ്​കർ കോഹ്​ലിയെ വിമർശിച്ചത്​. ലോക്​ഡൗൺ കാലത്ത്​ ഭാര്യയും നടിയുമായ അനുഷ്​ക ശർമയുടെ ബൗളിങ്ങുകൾ മാത്രമാണ്​ കോഹ്​ലി നേരിട്ടതെന്നായിരുന്നു ഗവാസ്​കറിൻെറ പരാമർശം.

ഇതിനെതിരെ കോഹ്​ലിയുടെ ആരാധകരടക്കം വൻവിമർശനവുമായി രംഗത്തെത്തി. ഗവാസ്‌കറിനെ കമൻററി പാനലിൽനിന്ന് നീക്കണമെന്ന്​ പലരും ബി.സി.സി.ഐയോട്​ ആവശ്യപ്പെടുകയും ചെയ്​തു.

രാഹുൽ 17ാം ഒാവറിൽ 83 റൺസ്​ എടുത്ത്​ നിൽ​ക്കു​േമ്പാഴാണ്​ കോഹ്​ലി ആദ്യ ക്യാച്ച്​ വിടുന്നത്​. അടുത്ത ഓവറിൽ രാഹുൽ 89 റൺസുമായി നിൽക്കവെ വീണ്ടും ക്യാച്ച്​ കളഞ്ഞുകുളിച്ചു. രാഹുൽ 69 പന്തിൽ 132 റൺസാണ്​ നേടിയത്​. ഐ‌.പി.എല്ലിൽ ‌മത്സരത്തിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്​. മത്സരത്തിൽ 97 റൺസിന്​ ബാംഗ്ലൂർ ​പരാജയപ്പെടുകയും ചെയ്​തു.

അതേസമയം, കോഹ്​ലി മൈതനാത്ത്​ പരാജയപ്പെടു​േമ്പാഴെല്ലാം ബോളിവുഡ്​ താരമായ അനുഷ്​കയെ ബന്ധപ്പെടുത്തി പലരും കുറ്റപ്പെടുത്താറുണ്ട്​. ഇത്തവണയും അതിന്​ കുറ​െവാന്നുമുണ്ടായില്ല. മാത്രമല്ല, നിരവധി ട്രോളുകളാണ്​ കോഹ്​ലിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിട്ടുള്ളത്​.



Tags:    
News Summary - Controversial remarks against Kohli and Anushka; Fans against Gavaskar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.