ഇന്ത്യയിലെ ആരാധകർക്ക് ‘കോപ്പ’ നിറയെ നിരാശ

ന്യൂഡൽഹി: കോപ്പ അമേരിക്ക ഫുട്ബാൾ മത്സരങ്ങൾ കാണാൻ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യയിലെ ഫുട്ബാൾ പ്രേമികൾക്ക് വൻ നിരാശ. മത്സരങ്ങൾ രാജ്യത്ത് ഒരു ചാനലും ആപ്പും തത്സമയം സംപ്രേഷണം ചെയ്യുന്നില്ല. ഫാൻകോഡ് ആപ്പിൽ സംപ്രേഷണമുണ്ടാകുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, ആരാധകരോട് ക്ഷമാപണം നടത്തി ഫാൻകോഡ് രംഗത്തെത്തി. ഭാവിയിൽ സംപ്രേഷണമുണ്ടെങ്കിൽ അറിയിക്കാമെന്നും ഇവർ വ്യക്തമാക്കി.

സോണി സ്പോർട്സ് നെറ്റ്‍വർക്കിന് കീഴിലെ ചാനലുകളിലും സോണി ലിവ് ആപ്പിലുമാണ് യൂറോ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം. കോപ്പ മത്സരങ്ങളും സോണി സ്പോർട്സ് കാണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സംപ്രേഷണമുണ്ടാകില്ലെന്ന് ഇവരും സ്ഥിരീകരിച്ചു. അതേസമയം, കളി കാണാനായി ചില വെബ്സൈറ്റ് ലിങ്കുകൾ ആരാധകർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കുന്നുണ്ട്.

Tags:    
News Summary - Copa America: Full of disappointment for Indian fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.