സിഡ്നി: സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നടന്ന ഇന്ത്യ- ആസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപത്തിന് ഇരയായതായി സ്ഥിരീകരിച്ച് 'ക്രിക്കറ്റ് ആസ്ട്രേലിയ'. സംഭവത്തെ കുറിച്ച് അന്വേഷിച്ച 'ക്രിക്കറ്റ് ആസ്ട്രേലിയ' അന്വേഷണ സമിതി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് (ഐ.സി.സി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണമുള്ളത്.
എന്നാൽ, ഇവരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താൻ ഐ.സി.സി 14 ദിവസത്തെ സമയം നൽകിയതായി ആസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിഡ്നി ടെസ്റ്റിെൻറ മൂന്നാം ദിനം ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും നേരെയാണ് ഓസീസ് കാണികളില്‍നിന്ന് മോശം പെരുമാറ്റമുണ്ടായത്. ഇതോടെ ടീം മാച്ച് റഫറി ഡേവിഡ് ബൂണിനും ഐ.സി.സിക്കും ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു.
മദ്യപിച്ച് ഗ്രൗണ്ടിലെത്തിയ ചില ആരാധകരാണ് സിറാജിനോട് മോശമായി സംസാരിച്ചത്. ഇതിനു പിന്നാലെ നാലാം ദിനത്തിലും സിറാജിന് മോശം അനുഭവമുണ്ടായി. താരത്തോട് മോശമായി പെരുമാറിയ ആറ് ആസ്ട്രേലിയന്‍ ആരാധകരെ സിഡ്നി ക്രിക്കറ്റ് മൈതാനത്തുനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.