ക്രിക്കറ്റ് കാർണിവൽ

ട്വൻറി 20 ലോകകപ്പി​െൻറ വിശ്വവിജയിയെ തീരുമാനിക്കാൻ ഇനിയൊരു മത്സരം മാത്രം ബാക്കി. 25 ദിവസമായി യു.എ.ഇയും ഒമാനും ഒരുക്കിയ ക്രിക്കറ്റ്​ ആരവങ്ങൾ കലാശപ്പോരിലേക്ക്​ എത്തിയിരിക്കുന്നു. ആരാകും ലോക ജേതാവ്​ എന്നറിയാൻ ഇനി ഒരുദിനം മാത്രം. ഗൾഫി​െൻറ ചരിത്രത്തിലെ ആദ്യ ലോകകപ്പി​െന ആവേശത്തോടെയാണ്​ പ്രവാസികളടക്കം വരവേറ്റത്​.ഈ ലോകകപ്പിലെ സുപ്രധാനമായ പത്ത് വിശേഷങ്ങളിലേക്ക്​ ​കണ്ണോടിക്കാം.

ദൗർഭാഗ്യം = ദക്ഷിണാഫ്രിക്ക

ലോകകപ്പ്​ തുടങ്ങു​േ​മ്പാൾ തന്നെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്​ ടീമി​െൻറ ദൗർഭാഗ്യങ്ങളെ കുറിച്ചും ചർച്ച നടക്കാറുണ്ട്​. ഇക്കുറിയും അതിന്​ യാതൊരു മാറ്റവുമുണ്ടായില്ല. സൂപ്പർ 12ലെ അഞ്ച്​ മത്സരങ്ങളിൽ നാലെണ്ണത്തിലും ജയിച്ചെങ്കിലും സെമി കാണാതെ പുറത്താകാനായിരുന്നു ദക്ഷിണാ​ഫ്രിക്കയുടെ വിധി. ഇക്കുറി ചതിച്ചത്​ റൺറേറ്റാണ്​. ദക്ഷിണാഫ്രിക്കക്കും ആസ്​ട്രേലിയക്കും തുല്യ പോയൻറായിരുന്നെങ്കിലും നേരിയ റൺറേറ്റ്​ വ്യത്യാസത്തി​െൻറ അടിസ്​ഥാനത്തിൽ പ്രോട്ടീസിനെ മറികടന്ന്​ ഓസീസ്​ യോഗ്യത നേടുകയായിരുന്നു. 1999 ലോകകപ്പ്​ സെമിയിലും ആസ്​ട്രേലിയക്ക്​ മുന്നിൽ ദക്ഷിണാഫ്രിക്ക വീണത്​ ദൗർഭാഗ്യത്താലായിരുന്നു.

ജയത്തിന്​ തൊട്ടടുത്ത്​ നിൽക്കെ അലൻ ഡൊണാൾഡ്​ റണ്ണൗട്ടായതും മത്സരം സമനിലയിലായതും ചരിത്രം. ആദ്യ റൗണ്ടിലെ വിജയത്തി​െൻറ അടിസ്​ഥാനത്തിൽ അന്ന്​ ആസ്​ട്രേലിയ​ സെമിയിലേക്ക്​ പ്രവേശിക്കുകയായിരുന്നു. 1992ലെ ലോകകപ്പിൽ നിന്ന്​ ദക്ഷിണാഫ്രിക്ക​െയ പുറത്താക്കിയത്​ വിചിത്രമായ മഴ നിയമമായിരുന്നു. 13 പന്തിൽ ജയിക്കാൻ 22 റൺസ്​ എന്ന നിലയിൽ നിൽക്കു​േമ്പാഴാണ്​ മഴ എത്തിയത്​. മഴ മാറിയപ്പോൾ ഡക്ക്​വർത്ത്​ ലൂയിസ്​ നിയമപ്രകാരം വിജയലക്ഷ്യം പുനർനിർണയിച്ചു. ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം സ്​കോർബോർഡിൽ തെളിഞ്ഞു, ഒരു പന്തിൽ ജയിക്കാൻ 22.  


കടുവകൾ പൂച്ചകളായി

ലോകകപ്പിൽ ഏറ്റവും കൂടുതൽ അട്ടിമറികൾ പ്രതീക്ഷിച്ചെത്തിയ ടീമാണ്​ ബംഗ്ലാദേശ്​. തൊട്ടുമുൻപത്തെ ട്വൻറി- 20 പരമ്പരയിൽ ആസ്​ട്രേലിയയെ 4- 1ന്​ തോൽപിച്ചാണ്​ ലോകകപ്പിന്​ ടിക്കറ്റെടുത്തത്​. പക്ഷെ, സൂപ്പർ 12ലെ അഞ്ച്​ മത്സരത്തിലും തോറ്റ്​ നാണംകെട്ടാണ്​ കടുവൾ മടങ്ങിയത്​. ഒമാനിൽ നടന്ന പ്രാഥമീക റൗണ്ടിൽ തന്നെ കാലിടറി തുടങ്ങിയിരുന്നു. ആദ്യ മത്സരത്തിൽ സ്​കോട്​ലാൻഡിനോട്​ തോറ്റാണ്​ തുടങ്ങിയത്​.

സൂപ്പർ ​12ലേക്ക്​ യോഗ്യത ലഭിക്കില്ല എന്ന്​ കരുതിയിടത്തുനിന്ന്​ കഷ്​ടിച്ച്​ കയറിക്കൂടുകയായിരുന്നു. എന്നാൽ, ഒരു മത്സരത്തിൽ പോലും ജയിക്കാനാകാതെ എല്ലാ ടീമുകൾക്കും രണ്ട്​ പോയൻറ്​ വീതം സമ്മാനിച്ചാണ്​ മടക്കം. അടുത്ത കാലത്തൊന്നും വിദേശ രാജ്യങ്ങളിൽ പോയി മത്സരിക്കാത്തതാണ്​ തിരിച്ചടിയായത്​. തമീം ഇഖ്​ബാലിനെ പോലുള്ള മികച്ച താരങ്ങളെ പുറത്തിരുത്തിയതും ശാക്കിബ്​ ഉൾപെടെയുള്ള മുതിർന്ന താരങ്ങൾ ഫോമാകാത്തതും ബംഗ്ലായേ തോൽവിയിലേക്ക്​ നയിച്ചു. പല തോൽവികളും അതിദയനീയമായിരുന്നു. രണ്ട്​ മത്സരങ്ങളിൽ മൂന്നക്കം പോലും തികക്കാൻ കഴിഞ്ഞില്ല.


ശോകമൂകം വിൻഡീസ്​

ലോകചാമ്പ്യൻമാരുടെ തലയെടുപ്പോടെയെത്തി ഒന്നുമല്ലാതെ മടങ്ങിപ്പോകേണ്ടി വന്ന ഗതികേടിലാണ്​ വെസ്​റ്റിൻഡീസ്​ ക്രിക്കറ്റ്​ ടീം. കളിച്ച അഞ്ച്​ മത്സരത്തിൽ നാലിലും തോറ്റു. ആകെ ജയിച്ചത്​ ബംഗ്ലാദേശിനെതിരെ. ട്വൻറി ​20 ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട്​ വീരൻമാർ ഉള്ള ടീമാണ്​ ദയനീയമായി മടങ്ങുന്നത്​. ക്രിസ്​ ഗെയിൽ, ആന്ദ്രേ റസൽ, ഡ്വെയ്​ൻ ബ്രാവോ, കിറോൺ ​പൊള്ളാർഡ്​, നിക്കോളാസ്​ പുരാൻ, ഷിംറോൺ ഹെയ്​റ്റ്​മെയർ, ജാസൻ ഹോൾഡർ എന്നിവരിൽ ആരെങ്കിലുമൊക്കെ തിളങ്ങിയാൽ 200 റൺസ്​ എന്നത്​ സിംപിളായി അടിച്ചെടുക്കാൻ കെൽപുള്ള ടീമാണ്​ നിരാശരായി മടങ്ങിയത്​.

ബാറ്റിങ്​ ലൈനപ്പ്​ കണ്ട്​ ഭയപ്പെട്ട ടീമുകൾക്ക്​ മുന്നിൽ അതിദയനീയമായി കീഴടങ്ങുകയായിരുന്നു. ​ഗെയ്​ലി​െൻറയും ബ്രാവോയുടെയും അവസാന ലോകകപ്പിന്​ കൂടിയാണ്​ യു.എ.ഇ വേദിയായത്​. ബ്രാവോ നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഗെയ്​ൽ പ്രഖ്യാപനം നടത്തിയി​ട്ടില്ലെങ്കിലും ഇരുവരെയും ഗാർഡ്​ ഓഫ്​ ഓണർ നൽകിയാണ്​ ടീം അംഗങ്ങൾ യാത്രയാക്കിയത്​. 

കോഹ്​ലിയും ടോസും

പണ്ട്​ മുതലേ വിരാട്​ കോഹ്​ലിയും ടോസും വിപരീത ദ്രുവത്തിലാണ്​. ലോകകപ്പിലും ഇതിന്​ മാറ്റമുണ്ടായില്ല. ഇന്ത്യയുടെ അഞ്ച്​ മത്സരങ്ങളിൽ മൂന്നിലും. കോഹ്​ലിക്ക്​ ടോസ്​ നഷ്​ടമായി. തുടർച്ചയായി ഏഴ്​ മത്സരങ്ങളിൽ ടോസ്​ നഷ്​ടപ്പെട്ട ശേഷമാണ്​ കോഹ്​ലിക്ക്​ സ്​കോട്ടലാൻഡിനെതിരെ ടോസ്​ നേടാൻ കഴിഞ്ഞത്​. ഈ ലോകകപ്പിൽ ടോസ്​ നിർണായകമായിരുന്നു. ടോസ്​ നേടി ബൗളിങ്​ തെരഞ്ഞെടുത്ത ടീമുകളാണ്​ കൂടുതലും ജയിച്ചത്​.

ഈ സാഹചര്യത്തിലാണ്​ കോഹ്​ലിയും ടോസും തമ്മിലുള്ള 'ഉടക്ക്​' ഇന്ത്യക്ക്​ തിരച്ചടിയായത്​. പ്രത്യേകിച്ച്​ ന്യൂസിലൻഡിനും പാകിസ്​താനുമെതിരായ മത്സരങ്ങളിൽ. ഈ മത്സരങ്ങളിലെല്ലാം ടോസ്​ നേടിയ ടീം ഇന്ത്യയെ ബാറ്റിങിന്​ അയക്കുകയായിരുന്നു. ടെസ്​റ്റിലും ഏകദിനത്തിലും ട്വൻറി 20യിലും കോഹ്​ലിക്ക്​ ഭൂരിപക്ഷം കളിയിലും ടോസ്​ നഷ്​ടമായ ചരിത്രമാണുള്ളത്​.  

താരമായി ഹസരങ്ക

ഈ ലോകകപ്പിൽ അപ്രതീക്ഷിതമായി താരമായ കളിക്കാരനാണ്​ ശ്രീലങ്കയുടെ വനിന്ദു ഹസരംഗ. ലങ്കക്ക്​ മികച്ച പ്രകടനം കാഴ്​ചവെക്കാൻ കഴിഞ്ഞില്ലെങ്കിലും ഹസരങ്കയുടെ ഓൾറൗണ്ട്​ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിക്കറ്റ്​ വേട്ടക്കാരിൽ ഏറ്റവും മുൻപിൽ ഹസരങ്കയുണ്ട്​. അഞ്ച്​ മത്സരത്തിൽ നിന്ന്​ 156 റൺസ്​ വഴങ്ങി 16 വിക്കറ്റാണ് ഈ ലെഗ്​ബ്രേക്ക്​ ബൗളർ​ നേടിയത്​.

ദക്ഷിണ​ാഫ്രിക്കക്കെതിരായ ഹാട്രിക്കും ഇതിൽ ഉൾപെടുന്നു. ബൗളിങിൽ മാത്രമല്ല, ബാറ്റിങ്ങിലും ലങ്കയെ താങ്ങിനിർത്താൻ ഹസരങ്കയുണ്ടായിരുന്നു. മധ്യനിരയിൽ ബാറ്റിങ്ങിനിറങ്ങിയ ​അദ്ദേഹം 119 റൺസാണ്​ നേടിയത്​. വളർന്നുവരുന്ന സൂപ്പർതാരമാണ്​ ഹസരങ്ക എന്നാണ്​ ലങ്കൻ നായകൻ ദാസുൻ ശനക പറഞ്ഞത്​. 

റൺസൊഴുകാത്ത ലോകകപ്പ്​

ട്വൻറി- 20യെന്നാൽ ബൗളർമാരുടെ ശവപ്പറമ്പ്​ എന്നാണ്​ പൊതുവെ അറിയപ്പെടുന്നത്​. പക്ഷെ, ഈ ലോകകപ്പിൽ ബൗളർമാരാണ്​ മേധാവിത്വം പുലർത്തിയത്​. അപൂർവം മത്സരങ്ങളിൽ മാത്രമാണ്​ 200 റൺസിന്​ മുകളിൽ സ്​കോർ ചെയ്യാൻ കഴിഞ്ഞത്​. ശരാശരി 150 റൺസാണ്​ ടീമുകൾ സ്​കോർ ചെയ്യുന്നത്​. 130 റൺസെടുത്താൽ പോലും ജയിക്കാമെന്ന ആത്​മവിശ്വാസം നൽകാനും ഈ ലോകകപ്പിന്​ കഴിഞ്ഞു.

ടോസിന്​ പ്രാധാന്യം ലഭിക്കാൻ കാരണവും ഈ റൺസൊഴുക്കാണ്​. ലക്ഷ്യബോധമില്ലാതെ ആദ്യം ബാറ്റ്​ ചെയ്​ത്​ ചെറിയ റൺസിൽ ഒതുങ്ങുന്നതിലും നല്ലത്​ കൃത്യമായ ലക്ഷ്യം കണക്കാക്കി രണ്ടാമത്​ ബാറ്റ്​ ചെയ്യുന്നതാണ്​ എന്ന്​ ടീമുകൾ കരുതുന്നു. സിക്​സറുകളുടെ എണ്ണം കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഐ.പി.എല്ലിൽ ഓരോ 21 പന്തിലും സിക്​സറുകൾ പിറന്നെങ്കിലും ലോകകപ്പിലെത്തിയപ്പോൾ അത്​ 27 പന്തായി ഉയർന്നു. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 71 പന്തുകൾ ഒരു ബൗണ്ടറി പോലും നേടാനാകാതെ കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ്​ നിര വലഞ്ഞതും നാം കണ്ടിരുന്നു. 

ഹാട്രിക്കിൽ ഹാട്രിക്ക്

ലോകകപ്പി​െൻറ ചരിത്രത്തിൽ ആദ്യമായി മൂന്ന്​ ഹാട്രിക്കുകൾക്കും യു.എ.ഇ സാക്ഷ്യം വഹിച്ചു. 2007ലെ ആദ്യ എ-ഡിഷന്​ ശേഷം ട്വൻറി- 20 ലോകകപ്പിൽ ഹാട്രിക്​ പിറന്നിട്ടില്ല. എന്നാൽ, ബൗളർമാരെ തുണച്ച ഇത്തവണത്തെ ലോകകപ്പിൽ മൂന്നുവട്ടം ഹാട്രിക്​ കുറിച്ചു. അബൂദബി ശൈഖ്​ സായിദ്​ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നെതർലെൻഡിനെതിരെ അയർലൻഡ്​ താരം കുർട്ടിസ്​ കാംഫറാണ്​ ആദ്യ ഹാട്രിക്​ നേടിയത്​. മാത്രമല്ല, തുടർച്ചയായ നാല്​ പന്തുകളിൽ വിക്കറ്റെടുക്കാനും കുർട്ടിസിന്​ കഴിഞ്ഞു. കോളിൻ അക്കർമാൻ, റയാൻ ടെൻ ഡോഷറ്റെ, സ്​കോട്ട്​ എഡ്വാർഡ്​സ്​, വാൻഡർ മെർവ്​ എന്നിവരായിരുന്നു ഇരകൾ.

ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയുടെ വനിന്ദു ഹസരംഗയാണ്​ അടുത്ത ഹാട്രിക്​ നേടിയത്​. ഷാർജ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുൻ നിര ബാറ്റ്​സ്​മാൻമാരായ എയ്​ഡൻ മാർക്​റാം, ടെംബ ബാവുമ, ഡ്വെയ്​ൻ പ്രി​ട്ടോറിയസ്​ എന്നിവരെയാണ്​ പുറത്താക്കിയത്​. മൂന്നാം ഹാട്രിക്​ ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാദയുടേതായിരുന്നു. അവസാന ഓവറിൽ ഇംഗ്ലീഷ്​ താരങ്ങളായ ക്രിസ്​ വോക്​സ്​, ഓയിൻ മോർഗൻ, ക്രിസ്​ ജോർദാൻ എന്നിവരെ പുറത്താക്കിയതോടെ മത്സരം കൈയിലൊതുക്കാനും ദക്ഷിണാ​ഫ്രിക്കക്ക്​ കഴിഞ്ഞു. 2007 ലോകകപ്പിലെ ബ്രെറ്റ്​ലിയുടെ ഹാട്രിക്കായിരുന്നു ഇതിന്​ മുൻപുള്ള ഏക ലോകകപ്പ്​ ​ഹാട്രിക്​. 


ചരിത്രമെഴുതി പാകിസ്​താൻ

'ഈ ജയത്തിൽ നമുക്ക്​ അഭിമാനിക്കാം. പക്ഷെ, ഒരിക്കൽ ലോകകപ്പിൽ ഇന്ത്യ പാകിസ്​താനോട്​ തോൽക്കും'- 2016ലെ ലോകകപ്പിൽ പാകിസ്​താനെ തോൽപിച്ച ശേഷം നായകൻ എം.എസ്​. ധോനി പറഞ്ഞ വാക്കുകളാണിത്​. ഈ വാക്കുകൾ ഒടുവിൽ സത്യമായിരിക്കുന്നു. ട്വൻറി- 20 ആയാലും ഏകദിനം ആയാലും ലോകകപ്പിൽ പാകിസ്​താന്​ മുന്നിൽ കീഴടങ്ങിയിട്ടില്ലെന്ന ഇന്ത്യയുടെ അവകാശ വാദത്തിന്​ ഈ ലോകകപ്പ്​ ഫുൾസ്​റ്റോപ്പിട്ടു. ലോകകപ്പി​െൻറ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയെ പാകിസ്​താൻ തോൽപിക്കുന്നതിന്​ ദുബൈ സ്​റ്റേഡിയം സാക്ഷിയായി. ഇതിന്​ മുൻപ്​ 12 തവണയാണ്​ ഇന്ത്യയും പാകിസ്​താനും ലോകകപ്പിൽ ഏറ്റുമുട്ടിയത്​.

12ലും ജയം ഇന്ത്യക്കായിരുന്നു. 2007 ട്വൻറി ലോകകപ്പിൽ പച്ചപ്പടയെ തോൽപിച്ചാണ്​ ഇന്ത്യ കിരീടം സ്വന്തമാക്കിയത്​. 2019ലെ ഏകദിന ലോകകപ്പിലും പാകിസ്​താനെ ഇന്ത്യ തുരുത്തിയിരുന്നു. ഇതി​െൻറയെല്ലാം കടംവീട്ടൽ ആകില്ലെങ്കിലും ഉജ്വല ജയമാണ്​ ഈ ലോകകപ്പിൽ പാകിസ്​താൻ നേടിയത്​. ഇന്ത്യയെ ആദ്യ ഓവർ മുതൽ എറിഞ്ഞുടച്ച പാക്​ സംഘം ഒരു വിക്കറ്റ്​ പോലും നഷ്​ടമാകാതെ വിജയിക്കുകയും ചെയ്​തു. ഓപണർമാരായ റിസ്​വാനും ബാബർ അസമും ചേർന്നൊരുക്കിയ അപരാജിത കൂട്ടുകെട്ടാണ്​ പാകിസ്​താന്​ അനായാസ വിജയമൊരുക്കിയത്​. 

അടുത്ത ലോകകപ്പിന്​ യോഗ്യത നേടി ബംഗ്ലാദേശും അഫ്​ഗാനും

ഈ ലോകകപ്പി​െൻറ സെമിയിലെത്താൻ കഴിഞ്ഞില്ലെങ്കിലും അടുത്ത വർഷത്തെ ലോകകപ്പി​െൻറ സൂപ്പർ 12ലേക്ക്​ നേരിട്ട്​ ടിക്കറ്റെടുത്തിരിക്കുകയാണ്​ ബംഗ്ലാദേശും അഫ്​ഗാനിസ്​താനും. റാങ്കിങ്ങിൽ ആദ്യ എട്ട്​ സ്​ഥാനത്ത്​ നിലയുറപ്പിക്കാൻ കഴിഞ്ഞതാണ്​ ഇവർക്ക്​ ഗുണം ചെയ്​തത്​. ബംഗ്ലാദേശിന്​​ ഈ ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും റാങ്കിങിൽ താഴെ പോയില്ല.

അതേസമയം, റാങ്കിങ്ങിൽ പിന്നിലോട്ട്​ പോയ ശ്രീലങ്കക്കും വെസ്​റ്റിൻഡീസിനും പ്രാഥമീക റൗണ്ട്​ കളിച്ച്​ ജയിച്ചാൽ മാത്രമെ സൂപ്പർ 12ലേക്ക്​ യോഗ്യത നേടാൻ കഴിഞ്ഞു. നിലവിലെ ചാമ്പ്യൻമാരായ വെസ്​റ്റിൻഡീസ്​ റാങ്കിങിൽ ബംഗ്ലാദേശിനും അഫ്​ഗാനും ശ്രീലങ്കക്കും പിന്നിലായി പത്താം സ്​ഥാനത്താണ്​. ഇന്ത്യ, പാകിസ്​താൻ, ഇംഗ്ലണ്ട്​, ന്യൂസിലൻഡ്​, ദക്ഷിണാഫ്രിക്ക, ആസ്​ട്രേലിയ എന്നീ ടീമുകൾ സൂപ്പർ 12ൽ ഇടംപിടിച്ചിട്ടുണ്ട്​. അടുത്ത ലോകകപ്പിലേക്കുള്ള കുഞ്ഞൻ ടീമുകളുടെ യോഗ്യത മത്സരങ്ങൾ പുരോഗമിക്കുകയാണ്​. യു.എ.ഇ അടക്കമുള്ള ടീമുകൾ കളിക്കുന്നുണ്ട്​. 

കപ്പില്ലാത്തനായകനായി പടിയിറക്കം

നിരവധി ടൂർണമെൻറുകൾ ജയിച്ചിട്ടുണ്ടെങ്കിലും ഐ.സി.സിയുടെ കപ്പുകളൊന്നും നേടാത്ത നായകനായി​ വിരാട്​ കോഹ്​ലി ട്വൻറി- 20 ക്യാപ്​റ്റൻ സ്​ഥാനം ഒഴിയുന്നതിനും ദുബൈ സാക്ഷ്യം വഹിച്ചു. ലോകകപ്പിന്​ ശേഷം നായക സ്​ഥാനം ഒഴിയുമെന്ന്​ കോഹ്​ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീമിലെ പടലപ്പിണക്കങ്ങളാണ്​ ഇതിന്​ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്​. ​ഏകദിന- ട്വൻറി- ടെസ്​റ്റ്​ ലോകകപ്പുകളിലും ചാമ്പ്യൻസ്​ ലീഗിലും കോഹ്​ലി ഇന്ത്യയെ നയിച്ചെങ്കിലും കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല.

കോഹ്​ലി നേടിയ മറ്റ്​ കിരീടങ്ങളെല്ലാം ഇതിനടിയിൽ അലിഞ്ഞ്​ പോകുന്ന അവസ്​ഥയുണ്ടായിരുന്നു. ലോകകപ്പിൽ പാകിസ്​താനോട്​ ആദ്യമായി തോറ്റതോടെ നായക​െൻറ പിഴവുകൾ നിരത്തി കോഹ്​ലി വിരുദ്ധർ എത്തി. ഐ.പി.എല്ലിലും കോഹ്​ലിയുടെ അവസ്​ഥ ഇതുതന്നെയാണ്​. വർഷ​ങ്ങളോളം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സി​െൻറ നായകനായിരുന്നെങ്കിലും ഒരു തവണ പോലും കിരീടം നേടാൻ കഴിഞ്ഞില്ല. ഐ.പി.എല്ലിലെ നായകസ്​ഥാനവും കോഹ്​ലി ഈ സീസണോടെ ഒഴിഞ്ഞിരുന്നു.   

Tags:    
News Summary - Cricket Carnival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.