128 വര്‍ഷത്തെ കാത്തിരിപ്പ്, 2028 ഒളിമ്പിക്സിൽ കളിക്കാൻ ക്രിക്കറ്റും

ലണ്ടൻ: 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ മത്സരയിനമായി ക്രിക്കറ്റും എത്തും. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും ഇക്കാര്യത്തില്‍ ധാരണയായെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നുമാണ് റിപ്പോർട്ട്. 128 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് മത്സരയിനമായി എത്തുന്നത്. 1900ലെ പാരിസ് ഒളിമ്പിക്സിൽ മാത്രമാണ് ക്രിക്കറ്റ് മത്സരയിനമായിരുന്നത്.

ക്രിക്കറ്റിനെ കൂടാതെ സോഫ്റ്റ്‌ബാള്‍, ബേസ്‌ബാള്‍, ഫ്‌ളാഗ് ഫുട്‌ബാള്‍ എന്നീ കായികയിനങ്ങളും 2028ല്‍ ഉള്‍പ്പെടുത്താന്‍ ധാരണയായിട്ടുണ്ട്. ട്വന്‍റി 20 ഫോര്‍മാറ്റിലാണ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് പങ്കെടുക്കാം. ഒക്ടോബര്‍ 15, 16 തീയതികളില്‍ മുംബൈയില്‍ നടക്കുന്ന ഒളിമ്പിക് കമ്മിറ്റി സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

Tags:    
News Summary - cricket set to return in Olympics for 2028 Los Angeles Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.