ന്യൂസിലൻഡിനെതിരെ അഫ്ഗാന് 289 റൺസ് വിജയലക്ഷ്യം

ചെന്നൈ: തോൽവി അറിയാതെ മുന്നേറുന്ന ന്യൂസിലൻഡിന് അഫ്ഗാനിസ്താനെതിരെ ഭേദപ്പെട്ട സ്കോർ. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കീവീസ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തു.

ലോ​ക​ചാ​മ്പ്യ​ൻ​മാർക്കെതിരെ അ​ട്ടി​മ​റി​ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായെത്തിയ അഫ്ഗാനെതിരെ കീവീസ് കരുതലോടെയാണ് തുടങ്ങിയത്. 20 റൺസെടുത്ത് ഓപണർ ഡെവൺ കോൺവെ പുറത്തായെങ്കിലും വിൽ യങ്ങും (54) രചിൻ രവീന്ദ്രയും (32) ചേർന്ന് ടീമിന് മികച്ച തുടക്കം സമ്മാനിച്ചു.

അഫ്ഗാൻ പേസർ അസ്മത്തുള്ള ഒമർസായി രണ്ടുപേരെയും പുറത്താക്കിയതോടെ മധ്യനിരയിൽ കീവീസ് ക്യാപ്റ്റൻ ടോം ലഥാമും ഗ്ലെൻ ഫിലിപ്പും ഒന്നിക്കുകയായിരുന്നു. 68 റൺസെടുത്ത് ലഥാമും 71 റൺസെടുത്ത് ഗ്ലെൻ ഫിലിപ്പും നവീലുൽ ഹഖിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും ടീം സ്കോർ 250 കടന്നിരുന്നു.

അവസാന ഓവറുകളിൽ ആഞ്ഞടിച്ച മാർക്ക് ചാപ്പ്മാന്റെ (25) ഇന്നിങ്സ് ടീമിനെ 288 റൺസിലെത്തിച്ചു. നവീൻ ഉൽ ഹഖ്,അസ്മത്തുള്ള ഒമർസായ് എന്നിവർ രണ്ടും റാഷിദ് ഖാനും മുജീബ് റഹ്മാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ 69 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തിയ അഫ്ഗാനിസ്താൻ ബം​ഗ്ലാ​ദേ​ശി​നോ​ടും ഇ​ന്ത്യ​യോ​ടുമാണ് തോറ്റത്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് ന്യൂസിലാൻഡിന്റെ വരവ്. ഇംഗ്ലണ്ട്, നെതർലാൻഡ്സ്, ബംഗ്ലാദേശ് എന്നിവർ ക്കെതിരെയായിരുന്നും കീവിസിന്റെ ജയം.

Tags:    
News Summary - Cricket World Cup 2023: Afghanistan set a target of 289 runs against New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.