1990കൾക്കുമുമ്പ് ബംഗ്ലാദേശിന്റെ കളിക്കളങ്ങളും കളിയാവേശങ്ങളും കാൽപന്തുകളിയെ ചുറ്റിപ്പറ്റിയായിരുന്നു. വീശുന്ന കാറ്റിൽപോലും ഫുട്ബാളിന്റെ ആരവം നിറഞ്ഞ അന്തരീക്ഷം, അവിടേക്കാണ് ക്യാപ്റ്റൻ റാഖിബുൽ ഹസ്സന്റെയും ശഹീദുർറഹ്മാന്റെയും ടീം ക്രിക്കറ്റിന്റെ മാധുര്യം ബംഗ്ലാദേശുകാർക്ക് പരിചിതമാക്കുന്നത്.
പ്രകടനംകൊണ്ടും വിസ്മയം തീർത്തും കളിക്കളത്തിൽ വീറും വാശിയും കാണിച്ചും ബംഗ്ലാദേശിലെ കാറ്റിന്റെ ഗതിയെ ക്രിക്കറ്റ് മാറ്റിത്തുടങ്ങി. ഫുട്ബാളിന്റെ ആവേശം നിറഞ്ഞ ഗാലറികൾ ക്രിക്കറ്റിനായി മാറിത്തുടങ്ങിയത് ആ സമയത്താണ്. ഇന്ന് ഏറെ മുന്നിലാണ് ബംഗ്ലാദേശിൽ ക്രിക്കറ്റിന്റെ ആവേശം.
1977 ഐ.സി.സിയുടെ അസോസിയറ്റ് മെംബറായിരുന്ന ടീം അക്കാലത്തുതന്നെ അന്താരാഷ്ട്ര മത്സരങ്ങളിൽ സാന്നിധ്യമറിയിച്ചിരുന്നു. 2000ത്തിലാണ് ഐ.സി.സിയുടെ ഫുൾടൈം മത്സരങ്ങളിൽ അംഗങ്ങളായി ടീം മാറുന്നത്. ശരാശരി ടീമെന്ന് മുദ്രകുത്തപ്പെട്ടിരുന്ന ബംഗ്ലാദേശ് ഇറങ്ങിയ ടൂർണമെന്റുകളിലും കളിച്ച മത്സരങ്ങളിലും എതിരാളികളെ ഞെട്ടിച്ചുകൊണ്ടിരുന്നു.
1975ൽ ആരംഭിച്ച ക്രിക്കറ്റ് വേൾഡ് കപ്പിലെ അങ്കത്തട്ടിലേക്ക് 1996 വരെ ടീമിന് പ്രവേശനം അസാധ്യമായിരുന്നു. തൊട്ടടുത്ത വർഷം ഒരുങ്ങിയിറങ്ങിയ ടീം തങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിലെത്തി. 1999ൽ വേൾഡ് കപ്പിലെ തങ്ങളുടെ കന്നിയങ്കത്തിനിറങ്ങി. പിന്നീടുള്ള എല്ലാ ലോക കപ്പിലും ബംഗ്ലാദേശിനൊരു ടിക്കറ്റ് സാധ്യമായിരുന്നു.
2015ൽ പ്രീക്വാർട്ടർ സ്റ്റേജ് വരെ എത്തിയ ലോകകപ്പിലെ ആവേശം ഇത്തവണ അതിലും മികച്ചതാക്കും എന്ന പ്രതീക്ഷയിലും ആത്മ വിശ്വാസത്തിലുമാണ് ഏഷ്യയിലെ മുൻനിര ടീമുകളിലൊന്നായ ബംഗ്ലാദേശ്.
ടീമിന്റെ നെടുംതൂണായ ഷാകിബുൽ ഹസ്സന്റെ നേതൃത്വത്തിലാണ് ടീം ഇത്തവണ ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. ലിറ്റൺ ദാസ് അടങ്ങിയ ബാറ്റിങ് നിരയുടെ പ്രകടനവീര്യവും മുസ്തഫിസുർ റഹ്മാന്റെ നേതൃത്വത്തിലുള്ള കരുത്തരുടെ സൂപ്പർസ്പെല്ലുകളും ടീമിന്റെ പ്രതീക്ഷകളാണ്.
ഷാകിബുൽ ഹസ്സൻ (ക്യാപ്റ്റൻ), നജ്മുൽ ഹുസൈൻ ഷാന്റോ (വൈ.ക്യാപ്റ്റൻ), ലിറ്റൺ ദാസ്, തൻസീദ് ഹസൻ തമീം, തൗഹിദ് ഹൃദയോയ്, മുഷ്ഫിഖുർ റഹീം, മഹ്മൂദുല്ല റിയാദ്, മെഹിദി ഹസൻ മിറാസ്, നസൂം അഹമ്മദ്, ഷാക് മഹിദി ഹസൻ, തസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, ഹസൻ മഹ്മൂദ്, ഷെരിഫുൽ ഇസ്ലാം, തൻസിം ഹസൻ സാകിബ്.
ഏകദിന റാങ്കിങ്: 7
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.