പൂനെ: കായിക താരങ്ങൾ പലപ്പോഴും കളത്തിന് പുറത്തും ജനങ്ങളുടെ റോൾ മോഡലുകൾ ആവാറുണ്ട്. എന്നാൽ ഈ കോവിഡ് കാലത്ത് നിരവധി കായിക താരങ്ങളാണ് നിയമലംഘനത്തിന് നടപടികൾക്ക് വിധേയമാകുന്നത്.
അവധി ആഘോഷിക്കാൻ ഗോവയിലേക്ക് പാസ് ഇല്ലാതെ പുറപ്പെട്ട ഇന്ത്യൻ ക്രിക്കറ്റർ പൃഥ്വി ഷായെ പൊലീസ് തടഞ്ഞ് വെച്ചിരുന്നു. സമാനമായ സംഭവത്തിൽ യാത്ര പാസും മാസ്കും ഒന്നുമില്ലാതെ പൂനെയിലെ കേന്ദ്വയിൽ ചുറ്റിക്കറങ്ങിയ ക്രിക്കറ്റ് താരം രാഹുൽ ത്രിപാഠിക്ക് പിഴ ലഭിച്ചു.
ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിെൻറ മുൻനിര താരമായ ത്രിപാഠി ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രക്കായാണ് കളിക്കുന്നത്. കോന്ദ്വയിലെ ഖാഡി മെഷീൻ ചൗക്കിൽ വെച്ച് വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
മാസ്ക് ധരിക്കാതെ ഒരു കാരാവുമില്ലാതെ ത്രിപാഠി ലോക് ഡൗൺ സമയത്ത് കാറിൽ ചുറ്റിക്കറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാറിൽ താരത്തെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നു. പൊലീസുമായി സഹകരിച്ച താരം മാസ്ക് ധരിച്ച് പുറത്തിറങ്ങിയ ശേഷം 500 രൂപ പിഴയടച്ച രസീത് വാങ്ങി സ്ഥലം വിട്ടു. ചികിത്സ ആവശ്യത്തിനാണ് പുറത്തിറങ്ങിയതെന്നാണ് ത്രിപാഠി നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.