ചെന്നൈ: ഐ.പി.എല്ലിലെയും ആസ്ട്രേലിയൻ പര്യടനത്തിലെയും മികച്ച പ്രകടനത്തിന് പിന്നാലെ നാട്ടിലെത്തിയ ഇന്ത്യൻ പേസർ നടരാജൻ മുരുകനോടുള്ള വാക്ക് പാലിച്ചു. ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം നടത്തിയാൽ പഴനിയിലെത്തി തലമൊട്ടയടിക്കാെമന്നായിരുന്നു നടരാജന്‍റെ നേർച്ച.
ഒരേ പര്യടനത്തിൽ ഏകദിന, ടെസ്റ്റ്, ട്വന്‍റി 20 മത്സരങ്ങളിൽ അരങ്ങേറുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഖ്യാതി സ്വന്തമാക്കിയ നടരാജൻ പന്തെടുത്തപ്പോഴെല്ലാം തിളങ്ങിയിരുന്നു. ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ അവസാനക്കാരനായി ഇടംപിടിച്ച നടരാജന് പ്രമുഖ ബൗളർമാർക്ക് പരിക്കേറ്റതോടെയാണ് ടീമിലേക്ക് വഴിതുറന്നത്.ട്വന്‍റി 20 പരമ്പയിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കുന്നതിൽ നടരാജൻ നിർണായക പങ്കുവഹിച്ചിരുന്നു.
ചെന്നൈയില്‍ നിന്നും ഏകദേശം 340 കി.മി അകലെയുള്ള ചിന്നപ്പാംപാട്ടിയിലെ ദരിദ്ര കുടുംബത്തിലായിരുന്നു നടരാജൻെറ ജനനം. കൂലിപ്പണിക്കാരനായ സേലത്തുകാരൻെറയും സാരി കമ്പനിയിൽ ജോലിക്കാരിയായ ചിന്നപ്പാംപാട്ടി സ്വദേശിയുടെയും മൂത്ത മകനായാണ് ജനനം. ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചാണ് തുടക്കം. 20 വയസുവരെ ആ പന്തു മാത്രമാണ് എറിയാൻ കിട്ടിയത്. 2011ൽ തമിഴ്നാട് ലീഗിലെ നാലാം ഡിവിഷനിൽ കളിക്കാൻ അവസരം ലഭിച്ചു. അവിടുന്നാണ് നടരാജൻെറ കരിയറിലെ ടേണിങ് പോയൻറ്. തമിഴ്നാട് പ്രീമിയർ ലീഗിലെയും ഐ.പി.എല്ലിലെയും മിന്നും പ്രകടനങ്ങളാണ് നടരാജന് ഇന്ത്യൻ ടീമിലിടം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.