കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കടേഷ് അയ്യർ വിവാഹിതനായി; ആശംസയുമായി ക്രിക്കറ്റ് ആരാധകർ

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആൾറൗണ്ടർ വെങ്കടേഷ് അയ്യർ വിവാഹിതനായി. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽനിന്ന് ഫാഷൻ മാനേജ്മെന്റിൽ പി.ജി പൂർത്തിയാക്കിയ ശ്രുതി രഘുനാഥൻ ആണ് വധു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം 2023 നവംബറിൽ നടന്നിരുന്നു.

ഞായറാഴ്ച രാവിലെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ ഏറ്റെടുത്ത ക്രിക്കറ്റ് ആരാധകർ ഇരുവർക്കും ആശംസകൾ അർപ്പിച്ചു.

രണ്ട് ഏകദിനങ്ങളിലും ഒമ്പത് ട്വന്റി 20കളിലും അയ്യർ ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഐ.പി.എൽ സീസണിൽ കൊൽക്കത്തക്കായി 14 മത്സരങ്ങളിൽ 158.80 സ്ട്രൈക്ക് റേറ്റിൽ 370 റൺസാണ് വെങ്കടേഷ് അയ്യർ അടിച്ചത്. ഫൈനലിൽ 26 പന്തിൽ 52 റൺസുമായി പുറത്താകാതെനിന്ന താരം അവരെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.

Tags:    
News Summary - Cricketer Venkatesh Iyer gets married; Greetings from fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.