ന്യൂഡൽഹി: യു.എ.ഇയിൽ പുനരാരംഭിക്കാൻ പോകുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി സ്റ്റേഡിയത്തിലേക്ക് കാണികൾ മടങ്ങിയെത്തിയേക്കും. ബി.സി.സി.ഐയും യു.എ.ഇ സർക്കാറുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തുകയാണെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ജനറൽ സെക്രട്ടറി മുബഷിർ ഉസ്മാനി പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
സ്വദേശികളും വിദേശികളുമായ ക്രിക്കറ്റ് ആരാധകർക്ക് സ്റ്റേഡിയത്തിലിരുന്ന് മത്സരം ആസ്വദിക്കാൻ അവസരമൊരുക്കാൻ ഇ.സി.ബി രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷന്‍റെയും അനുവാദം തേടി. സ്റ്റേഡിയത്തിൽ 60 ശതമാനം കാണികളെ അനുവദിക്കാൻ യു.എ.ഇ സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ബി.സി.സി.ഐ വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സെപ്റ്റംബർ 19 മുതലാണ് ഐ.പി.എൽ 2021 പുനരാരംഭിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ മത്സരം. ക്വാളിഫയറും ഫൈനലുമടക്കം 27 ദിവസങ്ങളിലായി 31 മത്സരങ്ങളാണ് കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.