മഴ: ലഖ്നൗ - ചെന്നൈ മത്സരം ഉപേക്ഷിച്ചു; ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിടും

ലഖ്നൗ: ഐ.പി.എല്ലിൽ എം.എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സും കൃണാൽ പാണ്ഡ്യയുടെ ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഈ സീസണിൽ ആദ്യമായാണ് മഴ കളി മുടക്കുന്നത്. ടോസ് നഷ്ടമായി ബാറ്റേന്തിയ ലഖ്നൗ 19.2 ഓവറിൽ 125 റൺസ് എടത്തു നിൽക്കവേയാണ് മഴ പെയ്തത്.

കളി നിർത്തിവെച്ച് മഴ പെയ്തൊഴിയാൻ കാത്തെങ്കിലും കൂടുതൽ ശക്തമായി പെയ്തതോടെ മത്സരം ഉപേക്ഷിച്ചതായി മാച്ച് ഒഫീഷ്യൽ പ്രഖ്യാപിച്ചു. നിയമപ്രകാരം ഇരുടീമുകൾക്ക് ഒരോ പോയിന്റ് വീതം നൽകും.

ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരത്തിലെന്ന പോലെ ലഖ്നൗ ബാറ്റിങ് നിര ദയനീയ പ്രകടനമായിരുന്നു ചെന്നൈക്കെതിരെയും കാഴ്ചവെച്ചത്. 33 പന്തുകളിൽ 59 റൺസ് എടുത്ത് പുറത്താകാതെ നിന്ന ആയുഷ് ബധോനി മാത്രമാണ് തിളങ്ങിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ നികോളാസ് പൂരാൻ 31 പന്തുകളിൽ 20 റൺസ് എടുത്തു. മനൻ വോഹ്റ (10), ​കെയ്ൽ മയേഴ്സ് (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.

ചെന്നൈക്ക് വേണ്ടി മൊഈൻ അലി നാലോവറിൽ 13 റൺസ് വഴങ്ങി രണ്ട് പേരെ പുറത്താക്കി. മഹീഷ് തീക്ഷണയും മതീഷ പതിരനയും രണ്ട് വീതം വിക്കറ്റുകളെടുത്തു.

Tags:    
News Summary - CSK, LSG match gets abandoned due to rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.