മുംബൈ: 'നിങ്ങളാണ് എെൻറ ഹീറോ'യെന്ന് കളിക്കളത്തിൽ വിജയം കൊയ്യുന്ന ചെറുപ്പക്കാരൻ ലോകത്തോട് വിളിച്ചുപറയുന്നതിന് നേരിട്ട് സാക്ഷിയാവുന്നതിനേക്കാൾ വലിയ ഭാഗ്യം വേറെയെന്തുണ്ട്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ഡെയ്ൽ സ്റ്റെയിനിന് കഴിഞ്ഞ രാത്രിയിൽ അങ്ങനെയൊരു അഭിമാന നിമിഷത്തിന് സാക്ഷിയാവാൻ ഭാഗ്യമുണ്ടായി. ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ കൊൽക്കത്തയുടെ വിജയശിൽപികളിൽ ഒരാളായ ശിവം മാവി മത്സരശേഷം ഇ.എസ്.പി.എൻ ക്രിക് ഇൻഫോയുടെ ഷോയുടെ ഇടയിലായിരുന്നു ഡെയ്ൽ സ്റ്റെയിനിനെ തെൻറ റോൾ മോഡൽ എന്നു വിശേഷിപ്പിച്ചത്. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രക്കൊപ്പം ഡെയ്ൽ സ്റ്റെയിനും ഷോയിലുണ്ടായിരുന്നു. യുവതാരത്തിെൻറ പ്രതികരണം കേട്ടപ്പോൾ സ്റ്റെയിനും ഞെട്ടി.
'ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ കാലത്തേ ഡെയ്ൽ സ്റ്റെയിനിനെ സൂക്ഷ്മമായി പിന്തുടരുമായിരുന്നു. ബൗൾ ചെയ്യുേമ്പാൾ അദ്ദേഹത്തിെൻറ ശൈലി അനുകരിക്കാൻ ശ്രമിക്കും. സ്റ്റെയിൻ എറിയുന്ന ഔട്സ്വിങ്ങറുകൾ പിന്തുടരുമായിരുന്നു. ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവരെയും നിരീക്ഷിക്കും. എങ്കിലും എെൻറ ഹീറോ ഡെയ്ൽ സ്റ്റെയിനായിരുന്നു' -ട്വൻറി20 ടൈഒൗട്ട് ഷോയിൽ ശിവം മാവി പറഞ്ഞു. ഇന്ത്യൻതാരത്തിെൻറ വാക്കുകൾകേട്ട ഡെയ്ൽ സ്റ്റെയിൻ വികാരഭരിതനായി. കണ്ണീരണിഞ്ഞ താരം ഏതാനും നിമിഷം നിശ്ശബ്ദനായ ശേഷമാണ് മറുപടി പറഞ്ഞത്. 'തീർത്തും അത്ഭുതപ്പെടുത്തി. സത്യം പറയട്ടെ, അദ്ദേഹത്തിെൻറ വാക്കുകൾ എന്നെ കരയിപ്പിച്ചു. കളിയിലൂടെ ലോകത്തിെൻറ ഏതോ ഒരു കോണിലുള്ളവരെപോലും സ്വാധീനിക്കാൻ കഴിയും എന്നൊന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല' -കണ്ണീർ തുടച്ചുകൊണ്ട്് സ്റ്റെയിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.