ഇസ്ലാമാബാദ്: ശ്രീലങ്കൻ പര്യടനത്തിന് പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ നായകനെ ഇനിയും തീരുമാനിച്ചിട്ടില്ല. ഇന്ത്യയുടെ ഒന്നാംനിര ടീമുമായി ക്യാപ്റ്റൻ വിരാട് കോഹ്ലി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പോകുന്നതിനാൽ അതേസമയം ശ്രീലങ്കയിലേക്ക് പോകുന്ന ടീമിനെ ആരു നയിക്കണമെന്ന കാര്യത്തിൽ ഇന്ത്യൻ ടീമിൽ ഇനിയും സമവായമായിട്ടില്ല.
രോഹിത് ശർമ, അജിൻക്യ രഹാനെ, ഋഷഭ് പന്ത്, ആർ.അശ്വിൻ അടക്കമുള്ള താരങ്ങളെല്ലാം ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാൽ മുതിർന്ന താരം ശിഖർ ധവാനാണ് മുൻതൂക്കമുള്ളത്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ പരീക്ഷിക്കണമെന്നും അഭിപ്രായമുണ്ട്. ഇതിനിടയിലാണ് സഞ്ജുവിെൻറ പേര് നിർദേശിച്ച് പാകിസ്താൻ താരം ദാനിഷ് കനേരിയ രംഗത്തെത്തിയത്.
''ശ്രീലങ്കൻ പര്യടനം ഇന്ത്യക്ക് ഭാവി നായകനെ കണ്ടെത്താനുള്ള സുവർണാവസരമാണ്. പ്രധാനമായും ശിഖർധവാെൻറയും സഞ്ജുസാംസൺെൻറയും പേരാണ് മുന്നിലുള്ളത്. ധവാൻ സീനിയർ താരമാണെങ്കിലും ഭാവി നോക്കുകയാണെങ്കിൽ അതൊരു ഉചിതമായ നടപടിയാകുമോ?.അതോ താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും സഞ്ജുവിന് വളരാനുള്ള അവസരം നൽകുന്നതാണോ ഉചിതം?. ഇതുരണ്ടുമല്ലെങ്കിൽ ഹാർദിക് പാണ്ഡ്യയെ നായകനായി വളർത്തിയെടുക്കേണ്ടതുണ്ടോ?. ഈ വിഷയത്തിൽ എെൻറ പിന്തുണ ഭാവിക്കായുള്ള നീക്കത്തിനാണ്''
''എന്തൊക്കെയായാലും ധവാൻ ഇന്ത്യയെ നയിക്കാനാണ് സാധ്യത. പൃഥ്വി ഷാക്കോ സഞ്ജുവിനോ അവസരം ലഭിക്കാനുള്ള ഇടമില്ല. എനിക്കാണ് അവസരമെങ്കിൽ ഞാൻ സഞ്ജുവിനെ തിരഞ്ഞെടുക്കും. വിരാട് കോഹ്ലി നായകസ്ഥാനം ഒഴിയുേമ്പാൾ പകരമൊരാൾ ആവശ്യമാണ്. അതുകൊണ്ട് ഭാവി മുൻ നിർത്തി ഞാൻ സഞ്ജുവിനെ പിന്തുണക്കുന്നു'' -കനേരിയ യൂട്യൂബ് ചാനലിൽ പറഞ്ഞു.
സഞ്ജുവിെൻറ നേതൃത്വത്തിൽ ഐ.പി.എല്ലിലിറങ്ങിയ രാജസ്ഥാൻ റോയൽസ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.