വാഹനാപകടത്തിൽ ജീവൻ തിരിച്ചുകിട്ടി ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിനു പകരം ഡൽഹി നായകനാകാൻ ഓസീസ് താരം ഡേവിഡ് വാർണർ. അക്സർ പട്ടേലാകും ഉപനായകൻ. ഡിസംബർ 30ന് ഉത്തരാഖണ്ഡിൽ നടന്ന വാഹനാപകടത്തിലാണ് പന്തിന് പരിക്കേറ്റത്. ഇതിനകം നിരവധി ശസ്ത്രക്രിയകൾ കഴിഞ്ഞ താരം ഇനിയെന്ന് കളിക്കളത്തിൽ തിരിച്ചെത്തുമെന്നുറപ്പില്ല. ആറുമാസമെങ്കിലും വിശ്രമിക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് കണക്കിലെടുത്താണ് പകരം നായകനെ ഡൽഹി തെരഞ്ഞെടുത്തത്.
ഒക്ടോബർ- നവംബറിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലും താരത്തിന്റെ സാന്നിധ്യം ഉണ്ടാകുമോയെന്നറിയില്ല. 2009, 2013 സീസണുകളിൽ ഡൽഹിയുടെ നായകനായിരുന്നു വാർണർ. 2014ൽ ഹൈദരാബാദിലേക്ക് മാറിയ താരം ഒരു വർഷം കഴിഞ്ഞ് അവിടെയും നായകനായി. 2016ൽ ടീം ഐ.പി.എൽ ചാമ്പ്യന്മാരുമായി.
പന്ത് ഡൽഹിയുടെ മികച്ച നായകനായിരുന്നുവെന്ന് പുതിയ ദൗത്യം ഏറ്റെടുത്ത വാർണർ പറഞ്ഞു. കഴിഞ്ഞ സീസൺ ഐ.പി.എല്ലിൽ ഡൽഹിയുടെ ടോപ് സ്കോററായിരുന്നു വാർണർ. ഏപ്രിൽ ഒന്നിന് ലഖ്നോ സൂപർ ജയന്റ്സിനെതിരെയാകും ടീമിന്റെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.