സിഡ്‌നി: എസ്.സി.ജിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ ആസ്ട്രേലിയൻ കാണികളില്‍ നിന്ന് നേരിട്ട വംശീയാധിക്ഷേപത്തില്‍ പേസ് ബൗളർ മുഹമ്മദ് സിറാജിനോടും ടീം ഇന്ത്യയോടും ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ മാപ്പു ചോദിച്ചു. വംശീയത ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മാപ്പുപറയുന്നതായും വാര്‍ണര്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
'മൂന്നാം ടെസ്റ്റിേന്റത് പ്രതീക്ഷിച്ച പോലുള്ള ഫലം ആയിരുന്നില്ല, ടെസ്റ്റ് ക്രിക്കറ്റ് ഇങ്ങനെയൊക്കെയാണ്. അഞ്ച്ദിവസവും വളരെ ബുദ്ധിമുേട്ടറിയതായിരുന്നു. ഞങ്ങളാലാവുംവിധം പൊരുതിയിട്ടുണ്ട്. സമനില പിടിച്ചുവാങ്ങിയ ഇന്ത്യയെ അഭിനന്ദിക്കുന്നു. സീരീസിന്‍റെ ഫലം നിർണയിക്കുന്ന ബ്രിസ്ബേനിലെ ഗാബ്ബയിലെ മത്സരത്തിലേക്ക് നീങ്ങുകയാണ്.
കൂടെ മുഹമ്മദ് സിറാജിനോടും ഇന്ത്യന്‍ ടീമിനോടും ഞാന്‍ മാപ്പു ചോദിക്കുന്നു. വംശീയതയും അധിക്ഷേപവും ഒരുകാലത്തും എവിടെയും അംഗീകരിക്കാനും പൊറുക്കാനുമാകില്ല. ഞങ്ങളുടെ കാണികളിൽ നിന്നും നല്ലപെരുമാറ്റം പ്രതീക്ഷിക്കുന്നു' - വാര്‍ണര്‍ കുറിച്ചു.
സിഡ്‌നിയില്‍ ബൗണ്ടറി ലൈനിനരികിൽ ഫീല്‍ഡ് ചെയ്യുന്നതിനിടെ സിറാജിനും ബുംറക്കും വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. പിന്നീട് പൊലീസെത്തി അധിക്ഷേപം നടത്തിയ കാണികളെ പുറത്താക്കിയാണ് മത്സരം പുനരാരംഭിച്ചത്. സംഭവത്തില്‍ ഐ.സി.സി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.