മുംബൈ: അഞ്ചു തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് മറക്കാൻ ആഗ്രഹിക്കുന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എൽ സീസൺ. ലീഗിൽ അവസാന സ്ഥാനക്കാരായാണ് മുംബൈ ഈ സീസൺ പൂർത്തിയാക്കിയത്. മുംബൈക്ക് തിരിച്ചടിയായത് നായകനെ മാറ്റിയതും ഒത്തിണക്കമില്ലാതെ കളിച്ചതുമാണെന്നാണ് മുൻ മുംബൈ ഇന്ത്യൻസ് താരം ഹർഭജൻ സിങ് എ.എൻ.ഐ നൽകിയ അഭിമുഖത്തിൽ പറയുന്നത്.
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനെന്ന നിലയിൽ ഫ്രാഞ്ചൈസിയിലേക്ക് ഇത്ര തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടിയിരുന്നില്ല. ഒരുപക്ഷേ ഭാവിയിലേക്കുള്ള കരുതലായിരിക്കാമെങ്കിലും അത് വലിയ തിരിച്ചടിയായെന്നും പാണ്ഡ്യ വിശദീകരിക്കുന്നു. ഈ തീരുമാനം ഒരു വർഷം കഴിഞ്ഞ് എടുത്തിരുന്നെങ്കിൽ ഇത്രവലിയ തിരിച്ചടി സംഭവിക്കിലായിരുന്നു. ടീമിന്റെ ഒത്തിണക്കമില്ലായ്മ പരാജയത്തിലേക്ക് നയിച്ചുവെന്നും ഹർഭജൻ പറഞ്ഞു.
" മുംബൈ ഇന്ത്യൻസിന് വലിയ ടീമുണ്ട്. ഞാൻ അതിൽ കളിച്ചിട്ടുള്ളതാണ്. ടീമിനെ നന്നായി കൊണ്ടുപോകുന്ന മികച്ച മാനേജ്മന്റെുമാണ്. പക്ഷേ, ഈ തീരുമാനം തിരിച്ചടിച്ചു. ഒരു പക്ഷേ ഭാവി നേക്കിയാകാം. എന്നാൽ ടീം അതിനോട് പൊരുത്തപ്പെട്ടില്ല. എന്റെ പഴയ ടീം ഒത്തിണക്കമില്ലാതെ, വലിയ തോൽവിയേറ്റുവാങ്ങുന്നത് വേദനിപ്പിക്കുന്നു. ഒരു വർഷത്തിന് ശേഷം ഇത് ചെയ്യാൻ കഴിയുമായിരുന്നു(പാണ്ഡ്യയെ ക്യാപ്റ്റനാക്കുന്നത്). ഇത് ഹാർദികിന്റെ തെറ്റല്ല, ക്യാപ്റ്റന്മാർ വന്നാലും പോയാലും മുതിർന്ന കളിക്കാർ ടീം ഒറ്റക്കെട്ടാണെന്ന് ഉറപ്പാക്കേണ്ടതായിരുന്നു". - ഹർഭജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.