ചെന്നൈ: സൂപ്പർ ഓവറിെൻറ ആവേശത്തിലേക്ക് നീണ്ട കളിയിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി ഡൽഹി കാപിറ്റൽസിെൻറ കുതിപ്പ്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നാലിന് 159 റൺസെടുത്തേപ്പാൾ ഹൈദരാബാദിനും ഏഴു വിക്കറ്റിന് അത്ര തന്നെ റൺസേ സ്കോർ ചെയ്യാനായുള്ളൂ.
തുടർന്നാണ് സൂപ്പർ ഓവർ ഫലം നിർണയിച്ചത്. സൂപ്പർ ഓവറിൽ അക്സർ പട്ടേൽ ഏഴു റൺസ് മാത്രം വഴങ്ങിയപ്പോൾ റാഷിദ് ഖാനും നന്നായി എറിഞ്ഞെങ്കിലും അവസാന പന്തിൽ സിംഗിളുമായി ഡൽഹി ജയം കണ്ടു.
ആദ്യം ബാറ്റുചെയ്ത ഡൽഹി, പൃഥ്വി ഷാ (39 പന്തിൽ 53), ശിഖർ ധവാൻ (26 പന്തിൽ 28), ഋഷഭ് പന്ത് (27 പന്തിൽ 37), സ്റ്റീവൻ സ്മിത്ത് (25 പന്തിൽ 34 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് നാലിന് 159 റൺസ് എന്ന സ്കോറിലെത്തിയത്. മുൻനിര വിക്കറ്റ് പാഴാക്കാതെ കളിച്ചെങ്കിലും മധ്യനിരയിൽ റൺവേട്ടക്ക് വേഗം കുറഞ്ഞു. ഒടുവിൽ അവസാന ഓവറുകളിൽ സ്റ്റീവൻ സ്മിത്താണ് അതിവേഗത്തിൽ സ്കോർ ചെയ്തത്.
ഓപണിങ് ഓവറിൽ ഖലീൽ അഹമ്മദിനെതിരെ ഹാട്രിക് ബൗണ്ടറി നേടിയായിരുന്നു പൃഥ്വി ഷാ ഇന്നിങ്സിന് തുടക്കമിട്ടത്. ഇടക്ക് സിദ്ധാർഥ് കൗളിനെ സിക്സറിനും പറത്തി. ആറ് ഓവറിൽ 51 റൺസിലെത്തിച്ച ടീമിന് ശേഷം, വേഗം കുറയുകയായിരുന്നു.
മറുപടി ബാറ്റിങ്ങിൽ പരിക്ക് മാറിയെത്തിയ കെയ്ൻ വില്യംസണിെൻറ (51 പന്തിൽ പുറത്താവാതെ 66) ബാറ്റിങ്ങാണ് ഹൈദരാബാദിന് കരുത്തായത്. 18 പന്തിൽ 38 റൺസെടുത്ത ജോണി ബെയർസ്റ്റോ പിന്തുണ നൽകി. അവസാന ഓവറുകളിൽ വില്യംസണും ജഗദീശ സുചിത്തും (ആറു പന്തിൽ പുറത്താവാതെ 14) നടത്തിയ ബാറ്റിങ്ങാണ് ൈഹദരാബാദിനെ സൂപ്പർ ഓവറിലെത്തിച്ചത്. ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.