ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ കുറഞ്ഞ ഓവർ നിരക്കിെൻറ പേരിൽ ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ. അബൂദബിയിൽ ചൊവ്വാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനാണ് ശിക്ഷ വിധിച്ചത്.
ഇൗ സീസണിൽ കുറഞ്ഞ ഓവർ നിരക്കിെൻറ പേരിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ നായകനല്ല അയ്യർ. നേരത്തെ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിെൻറ പേരിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിക്കും 12 ലക്ഷം പിഴ ലഭിച്ചിരുന്നു.
അഫ്ഗാൻ സൂപ്പർ താരം റാശിദ് ഖാെൻറ മികവിൽ ഡൽഹിയെ 15 റൺസിന് തോൽപിച്ച് ഹൈദരാബാദ് സീസണിലെ തങ്ങളുടെ കന്നി ജയം സ്വന്തമാക്കിയിരുന്നു.
ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് നാലുവിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റാശിദിെൻറ മികവിൽ ഹൈദരാബാദ് ഡൽഹിയെ ഏഴുവിക്കറ്റിന് 147 റൺസിലൊതുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.