ദുബൈ: : വെടിക്കെട്ടുകളുടെ തമ്പുരാക്കന്മാരായ വിരാട് കോഹ്ലിയെയും എബി ഡിവില്യേഴ്സിനെയും ഡഗ്ഒൗട്ടിൽ സാക്ഷിയാക്കി മലയാളി താരം ദേവ്ദത്ത് പടിക്കലിെൻറ സംഭവബഹുലമായ അരങ്ങേറ്റം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിെൻറ ഇന്നിങ്സ് ഒാപൺ ചെയ്യാൻ നിയോഗം ലഭിച്ച ദേവ്ദത്ത് ഒട്ടും മോശമാക്കിയില്ല.
മറുതലക്കൽ ആസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ നിർത്തി തിരികൊളുത്തിയ വെടിക്കെട്ടിൽ എട്ട് ബൗണ്ടറികൾ പിറന്നു.
42 പന്തിൽ 56 റൺസുമായി അരങ്ങേറ്റം തന്നെ അർധസെഞ്ച്വറിയാക്കി മാറ്റിയാണ് 20കാരൻ കളം വിട്ടത്. പിന്നാലെ ക്രീസിലെത്തിയ എബി ഡിവില്യേഴ്സ് (30 പന്തിൽ 51) ബാക്കി ഭാഗം കൂട്ടിച്ചേർത്തു. ബാംഗ്ലൂർ സ്കോർ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസ്. ദേവ്ദത്തിന് മികച്ച സ്ട്രൈക്ക് നൽകിയ ആരോൺ ഫിഞ്ച് 29 റൺസെടുത്തു. വിരാട് കോഹ്ലി 14ഉം, ശിവം ദുബെ ഏഴും റൺസുമായി മടങ്ങി.ടോസ് ജയിച്ച ഹൈദരാബാദ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
മലപ്പുറം എടപ്പാൾ സ്വദേശിയായ ദേവ്ദത്ത് കർണാടകക്കുവേണ്ടിയാണ് കളിച്ചുവളർന്നത്. 20കാരനായ ദേവ്ദത്തിനെ 2019ൽ 20 ലക്ഷം രൂപക്കാണ് റോയൽ ചാലഞ്ചേഴ്സ് സ്വന്തമാക്കിയത്. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലുൾപ്പെടെ കർണാടകക്കായി നടത്തിയ മികച്ച പ്രകടനമാണ് ദേവ്ദത്തിനെ ആർ.സി.ബി ജഴ്സിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.