ദുബൈ: മലപ്പുറമെന്നാൽ കേൾക്കുന്നവർക്കെല്ലാം കാൽപന്തിെൻറ നാടാണ്. മഴക്കാലത്തും പാതിരാവിലുമെല്ലാം സെവൻസ് ഫുട്ബാൾ കാണാൻ തടിച്ചുകൂടുന്നവരുടെ നാട്. യൂറോപ്പിലെയും ലാറ്റിന അമേരിക്കയിലെയും തൊട്ട് ആഫ്രിക്കൻ രാജ്യങ്ങളിലെ ഫുട്ബാൾ താരങ്ങൾക്കും ടീമുകൾക്കും വരെ ഫാൻ ക്ലബ്ബുകളുള്ള ഇടം.
എടപ്പാൾ സ്വദേശി ദേവ്ദത്ത് പടിക്കൽ സാക്ഷാൽ വിരാട് കോഹ്ലിയെയും എ.ബി.ഡിവില്ലേഴസിനെയും സാക്ഷിനിർത്തി സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബംഗളൂരു റോയൽ ചാലഞ്ചേഴ്സിനായി മിന്നിത്തിളങ്ങിയപ്പോൾ മലപ്പുറത്തുകാരും അത് ആഘോഷമാക്കി. 'ഞങ്ങൾക്ക് ക്രിക്കറ്റിലുമുണ്ടെടാ പിടി'എന്ന തലക്കെട്ടോടെ ട്രോളുകളും പാറിനടന്നു. മലപ്പുറത്തുകാരുടെ സ്വന്തം ട്രോൾ ഗ്രൂപ്പായ 'ട്രോൾ മലപ്പുറത്തിലും' പോസ്റ്റുകളുടെ ഒഴുക്കായിരുന്നു.
ചെെന്നെ സൂപ്പർ കിങ്സിെൻറ താരമായ മുഹമ്മദ് ആസിഫും മലപ്പുറം എടവണ്ണ സ്വദേശിയാണ്. ഇരുവരുടെയും ചിത്രങ്ങൾ വെച്ചാണ് ട്രോളുകൾ പാറിനടന്നത്.
നിലമ്പൂർ സ്വദേശി ബാബുനുവിെൻറയും എടപ്പാൾ സ്വദേശി അമ്പിളിയുടെയും മകനായ ദേവ്ദത്ത് ഹൈദരാബാദിലും പിന്നീട് കർണാടകയിലുമാണ് വളർന്നത്. കർണാടകയിൽ കളിച്ചുവളർന്ന ദേവ്ദത്ത് വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്വൻറി 20 എന്നിവയിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് ഐ.പി.എല്ലിലേക്ക് വിളിയെത്തിയത്. കഴിഞ്ഞ സീസണിൽ 20 ലക്ഷം രൂപക്ക് ബംഗളൂരു സ്വന്തമാക്കിയെങ്കിലും അരങ്ങേറ്റത്തിനായി ഈ വർഷം വരെ കാത്തിരിക്കേണ്ടി വന്നു. കിട്ടിയ അവസരം ദേവ്ദത്ത് ശരിക്കും മുതലെടുത്തു.
ആസ്ട്രേലിയൻ ട്വൻറി 20 ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ സാക്ഷി നിർത്തി തിരികൊളുത്തിയ വെടിക്കെട്ടിൽ ദേവ്ദത്തിെൻറ ബാറ്റിൽ നിന്നും എട്ട് ബൗണ്ടറികൾ പിറന്നിരുന്നു.42 പന്തിൽ 56 റൺസുമായി അരങ്ങേറ്റം തന്നെ അർധസെഞ്ച്വറിയാക്കി മാറ്റിയാണ് 20കാരൻ കളം വിട്ടത്. മത്സരശേഷം നായകൻ വിരാട് കോഹ്ലിയും ദേവ്ദത്തിനെ പുകഴ്ത്തി. യുവരാജ് സിങ്ങിെൻറ ബാറ്റിങ് ശൈലിയോടാണ് ദേവ്ദത്തിനെ നിരവധിപേർ ഉപമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.