അബൂദബി: ഒരു വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം പാഡണിഞ്ഞ ധോണിക്ക് പുതു നേട്ടത്തോടെ തുടക്കം. ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻസിയിൽ ജയത്തിൽ ധോണി സെഞ്ച്വറി തികച്ചു. മുംബൈ ഇന്ത്യൻസിനെതിരായ സീസണിലെ ഉദ്ഘാടന മത്സരത്തിൽ അഞ്ചു വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം.
നൂറിലേറെ മത്സരം ജയിച്ച ഏക ക്യാപ്റ്റനാണ് ധോണി. ചെന്നൈ, പുണെ ടീമുകൾക്കൊപ്പം ക്യാപ്റ്റൻ വേഷത്തിൽ ധോണിയുടെ വിജയ നമ്പർ 105ആയി. വാതുവെപ്പ് കേസിൽ ചെന്നൈക്ക് വിലക്കേർപ്പെടുത്തപ്പെട്ടപ്പോൾ 2016ൽ പുണെയുടെ നായകനായിരുന്നു ധോണി. അവിടെ അഞ്ച് കളിയിൽ ജയിച്ചു. സീസൺ തുടങ്ങും മുമ്പ് ചെന്നൈയിൽ 99 ആയിരുന്നു വിജയ നമ്പർ. ആദ്യ കളിയോടെ തന്നെ അത് നൂറിലെത്തി.
ആദ്യ സീസൺ മുതൽ മഞ്ഞക്കുപ്പായക്കാരുടെ അമരക്കാരനാണ് ധോണി. തലയായി വളർന്ന ധോണിയുടെ കരുത്തിൽ സൂപ്പർ കിങ്സ് മൂന്നു തവണ കിരീടം നേടുകയും ആറുതവണ ഫൈനലിലെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.