ലങ്കക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യ നാല് വിക്കറ്റ് തോൽവിയേറ്റുവാങ്ങിയതോടെ ചൈന മാൻ ബൗളറായ കുൽദീപ് യാദവിന് ഉപദേശവുമായി മുൻ ഇന്ത്യൻ പേസറായ ആശിഷ് നെഹ്‌റ. ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡി.ആർ.എസ്) ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് നെഹ്‌റ താരത്തെ ഉപദേശിച്ചത്.
മുന്‍ നായകന്‍ ധോണിയുടെ നിഴലില്‍ നിന്ന് കുല്‍ദീപ് പുറത്തുകടക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിക്കറ്റ് കീപ്പറെ ആശ്രയിക്കാതെ എല്‍.ബി.ഡബ്ല്യൂ അപ്പീലുകളില്‍ ഡി.ആര്‍.എസ്. ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും കുല്‍ദീപിനോടായി നെഹ്‌റ പറഞ്ഞു. 'താങ്കളെ സഹായിക്കാന്‍ അവിടെ ധോണിയില്ല, സഞ്ജുവാണുള്ളത്. അതിനാല്‍ ഡി.ആര്‍.എസ്. എടുക്കുമ്പോള്‍ ക്യാപ്റ്റനില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിങ്ങള്‍ക്കാവണം,' -നെഹ്‌റ വ്യക്തമാക്കി.
സ്റ്റംപിന് പിന്നില്‍ നിന്ന് ധോണി പറയുന്ന നിര്‍ദേശങ്ങള്‍ മിസ് ചെയ്യുന്നതായും താനും യുസ്‌വേന്ദ്ര ചാഹലും ധോണിയോട് കടപ്പെട്ടിരിക്കുന്നുവെന്നും കുല്‍ദീപ് മുമ്പ് പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ടാണ് നെഹ്റയുടെ ഉപദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.