ന്യൂഡൽഹി: മുൻ അന്താരാഷ്ട്ര താരങ്ങളായ ഹേമങ് ബദാനിയെ ഡൽഹി കാപിറ്റൽസ് മുഖ്യപരിശീലകനായും വേണുഗോപാൽ റാവുവിനെ ക്രിക്കറ്റ് ഡയറക്ടറായും നിയമിച്ചു.
ഇന്ത്യക്കായി ടെസ്റ്റ്, ഏകദിന മത്സരങ്ങൾ കളിച്ച ബദാനി, 2021 -23ൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ കോച്ചിങ് സ്റ്റാഫിലുണ്ടായിരുന്നു. ലങ്കൻ പ്രീമിയർ ലീഗിലും ദക്ഷിണാഫ്രിക്കയിലെ എസ്.എ20യിലും പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ജെ.എസ്.ഡബ്ല്യു സ്പോർട്സ് ക്രിക്കറ്റ് ഡയറക്ടറാക്കിയിട്ടുണ്ട്. ജെ.എസ്.ഡബ്ല്യു സ്പോർട്സും ജി.എം.ആർ ഗ്രൂപ്പും സംയുക്തമായാണ് ഡൽഹി കാപിറ്റൽസ് പുരുഷ, വനിത ടീമുകളെ രംഗത്തിറക്കുന്നത്. എസ്.എ20യിലും ജെ.എസ്.ഡബ്ല്യുവിന് ടീമുണ്ട്, പ്രിട്ടോറിയ കാപിറ്റൽസ്. മൂന്ന് ടീമുകളുടെയും ചുമതല ഗാംഗുലിക്കുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.