മുംബൈ: പ്രായക്കൂടുതലിൽ ബാറ്റിങ്ങിന് മൂർച്ച കുറഞ്ഞാലും വിക്കറ്റിന് പിന്നിെല ധോണിക്ക് ചുവടുപിഴക്കില്ല. ചോർച്ചയില്ലാത്ത കൈകളുമായി തിളങ്ങുന്ന നായകൻ െഎ.പി.എല്ലിൽ പുതിയൊരു നാഴികക്കല്ലുകൂടി സ്വന്തമാക്കി. ഐ.പി.എല്ലില്‍ 150 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് എം.എസ്. ധോണി സ്വന്തം പേരിലാക്കിയത്.
വാംഖഡെ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ധോണി നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. കൊൽക്കത്തയുടെ മൂന്ന് വമ്പന്മാരാണ് ധോണിയുടെ ഗ്ലൗസില്‍ കുടുങ്ങി മടങ്ങിയത്.
കൊല്‍ക്കത്ത നായകന് ഓയിന്‍ മോര്‍ഗനെ പുറത്താക്കി ധോണി ചരിത്രനേട്ടത്തിലെത്തിയപ്പോള് നിതീഷ് റാണ, രാഹുല്‍ ത്രിപതി എന്നിവരുടെ ക്യാച്ചുകളും സ്വന്തമായിരുന്നു. ഐ.പി.എല്‍ കരിയറിൽ ആകെ ഇതോടെ 201 മത്സരങ്ങളിൽ ധോണി 151 പേരെ പുറത്താക്കി. ഇതിൽ 112 എണ്ണം ക്യാച്ചുകളും 39 എണ്ണം സ്റ്റമ്പിങ്ങുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.