ന്യൂഡൽഹി: ഈ ഐ.പി.എൽ ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ചടുത്തോളം ഇതുവരെ അത്ര നല്ലതല്ല. തുടർ തോൽവികളിൽ വലഞ്ഞ ടീം വയസൻ പടയെന്ന വിമർശനവും കേൾക്കുന്നുണ്ട്. ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഫോമില്ലായ്മയിലും വിമർശനങ്ങൾ ശക്തമാവുകയാണ്. എന്നാൽ, കൊൽക്കത്തക്കെതിരായ പരാജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ധോണിക്കെതിരായ വിമർശനങ്ങൾ എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു.
അടുത്ത കളികളിൽ ധോണിയും ചെന്നൈ സൂപ്പർ കിങ്സും ഫോമിലേക്ക് എത്തിയില്ലെങ്കിൽ ധോണിയുടെ അഞ്ചുവയസുകാരി മകൾ സിവയെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണി. സിവയെ ശാരീരികമായി ഉപദ്രവിക്കുമെന്ന ഭീഷണികളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ടീം തോൽക്കുേമ്പാൾ വിമർശനങ്ങൾ ഉയരുക സ്വാഭാവികമാണ്. എന്നാൽ, താരത്തിെൻറ മകൾക്കെതിരെ ഭീഷണി മുഴക്കുന്നതിനെതിരെ വൻ പ്രതിഷേധവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
ആറ് കളികളിൽ രണ്ട് ജയവും നാല് തോൽവിയുമായി ഐ.പി.എൽ പോയിൻറ് പട്ടികയിൽ ആറാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്സ്. കൊൽക്കത്തക്കെതിരായ മൽസരത്തിൽ 168 റൺസ് ചെന്നൈക്ക് പിന്തുടരാൻ കഴിയാതിരുന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.