ചെന്നൈ: 103 വയസ്സുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർ ഫാനിന് എം.എസ് ധോണിയുടെ സമ്മാനം. ബ്രിട്ടീഷ് സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്ന എസ്. രാംദാസ് എന്നയാൾക്കാണ് മഹി ജഴ്സിയിൽ ഒപ്പിട്ടുനൽകി ആദരം അർപ്പിച്ചത്. ടീം അധികൃതർ പുതുതായി പുറത്തുവിട്ട വിഡിയോയിൽ രാംദാസ് എന്നെഴുതിയ 103ാം നമ്പർ ജഴ്സിയിൽ പിന്തുണക്കുന്നതിന് നന്ദി അറിയിച്ച് ധോണി ഒപ്പിടുന്നതും ജഴ്സി പിന്നീട് ആശ്ചര്യത്തോടെ രാംദാസ് സ്വീകരിക്കുന്നതുമെല്ലാമുണ്ട്.
നേരത്തെ ചെന്നൈ സൂപ്പർ കിങ്സ് പുറത്തുവിട്ട വിഡിയോയിൽ ടീമിനോടും ധോണിയോടുമുള്ള ഇഷ്ടം രാംദാസ് പങ്കുവെച്ചിരുന്നു. 1920ൽ കോയമ്പത്തൂരിലെ ഉദുമൽപേട്ടിൽ ജനിച്ച രാംദാസ്, താൻ കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കാൻ ഭയപ്പെട്ടിരുന്നെന്നും അതിനാൽ ബാറ്റ് ചെയ്യാതെ ബൗൾ ചെയ്യുക മാത്രമാണ് ചെയ്തിരുന്നതെന്നും പറയുന്നു. ടെലിവിഷനിൽ തന്റെ പ്രിയ ടീമിന്റെ കളി ഇപ്പോഴും കാണാറുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ധോണിയെ നേരിട്ട് കാണാനുള്ള തന്റെ അഭിലാഷം പങ്കുവെക്കുന്ന രാംദാസ് അതിനായി എവിടെ പോകാനും തയാറാണെന്നും പറയുന്നുണ്ട്. ട്വന്റി 20 മത്സരങ്ങൾ നീണ്ടുപോകാത്തതിനാൽ ഈ ഫോർമാറ്റിനോടാണ് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.