മുംബൈ: ടിക്കറ്റിനുള്ള വൻ ഡിമാൻഡ് മൂലം ഇന്ത്യയിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. യു.എ.ഇയിൽ പുരുഷ ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടാനിരിക്കെയാണ് ഗാംഗുലിയുടെ പരാമർശം. ഞായറാഴ്ചയാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ചിരവൈരികളുടെ പോരാട്ടം.
ഇതാദ്യമായല്ല പാകിസ്താനുമായി കളിച്ച് നമ്മളൊരു ടൂർണമെന്‍റിന് തുടക്കം കുറിക്കുന്നത്. 2015ൽ പാകിസ്താനുമായി കളിച്ചാണ് ടൂർണമെന്‍റ് തുടങ്ങിയത്. ചാമ്പ്യൻസ് ട്രോഫിയിലും പാകിസ്താനുമായി കളിച്ചു. പിന്നീട് ടൂർണമെന്‍റിന്‍റെ ഫൈനലും പാകിസ്താനുമായിട്ടായിരുന്നുവെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യ-പാക് മത്സരത്തോട് എപ്പോഴും ആരാധകർക്ക് താൽപര്യമുണ്ടാവാറുണ്ട്. വളെര ബുദ്ധിമുേട്ടറിയതാണ് പാകിസ്താനുമായുള്ള മത്സരമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-പാക് മത്സരങ്ങളിൽ കടുത്ത സമ്മർദമുണ്ടാകാറുണ്ടെന്ന് പൊതുവെ ആളുകൾ പറയാറുണ്ട്. എന്നാൽ ക്രിക്കറ്റ് ഭരണാധികാരിയെന്ന നിലയിൽ തനിക്ക് അത്തരം സമ്മർദങ്ങളുണ്ടായിട്ടില്ല. 2016ൽ ഈഡൻ ഗാർഡൻസിലാണ് തന്‍റെ നേതൃത്വത്തിൽ ആദ്യമായി ഒരു ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതെന്നും ഗാംഗുലി പറഞ്ഞു.
എന്നാൽ, ഇന്ത്യയിൽ പൊതുവെ ഇരു ടീമുകളും തമ്മിലുള്ള മത്സരം നടത്തുന്നത് ബുദ്ധിമുട്ടാണ്. ടിക്കറ്റിനുള്ള വൻ ഡിമാൻഡാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുക. ലോകകപ്പിൽ പാകിസ്താനെതിരെ മികച്ച റെക്കോർഡാണ് ഇന്ത്യക്കുള്ളത്. മികച്ച കളിക്കാരെയാണ് ഇക്കുറി ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പാകിസ്താന്റെ ടീമും ശക്തമാണെന്ന് ഗാംഗുലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.