ഈ ഐ.പി.എൽ സൂപ്പർതാരം എം.എസ്. ധോണിയുടെ കരിയറിലെ അവസാന ഐ.പി.എല്ലാകുമെന്ന അഭ്യൂഹം ശക്തമാണ്. കാൽമുട്ടിലെ പരിക്കാണ് താരത്തെ വലക്കുന്നത്.
ഏഴു ജയങ്ങളുമായി ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫിനരികിലാണ്. വിരമിക്കലുമായി ബന്ധപ്പെട്ട് താരം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആരാധകരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നും ഐ.പി.എൽ കളിക്കുന്നത് തുടരണമെന്നുമാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് ധോണിയോട് അഭ്യർഥിക്കുന്നത്.
‘അവൻ ഇപ്പോഴും പഴയ ധോണി തന്നെയാണ്. അന്നത്തെ വലിയ ഷോട്ടുകൾ ഇപ്പോഴും കളിക്കുന്നു, അന്നത്തെ പോലെ സിംഗ്ൾസ് എടുക്കുന്നു. പൂർണ വേഗതയിൽ ഓടുന്നില്ലെങ്കിലും, അവൻ സിക്സുകൾ അനായാസമായി അടിക്കുന്നു, ഇപ്പോഴും അപകടകാരിയായ ഒരു ബാറ്റർ തന്നെയാണ്. ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തരുത്, എം.എസ്. ധോണി. നിങ്ങൾ കളിക്കുന്നത് തുടരണം’ -ഹർഭജൻ സിങ് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
വർഷാവസാനം 42 വയസ്സ് പൂർത്തിയാകുന്ന ധോണി, ഫിറ്റ്നസിന്‍റെ കാര്യത്തിൽ ഇപ്പോഴും ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. സീസണിൽ ടീമിന്‍റെ പല വിജയത്തിലും താരം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ വനിത ടീമിന്‍റെ മുൻ നായിക മീതാലി രാജ് താരത്തെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.