ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന ദുലീപ് ട്രോഫി ചതുർദിന ടൂർണമെന്റിന് വ്യാഴാഴ്ച തുടക്കമാവും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും അനന്ത്പുർ റൂറൽ ഡെവലപ്മെന്റ് ട്രസ്റ്റ് സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ. രോഹിത് ശർമ, വിരാട് കഹ്ലി, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, സഞ്ജു സാംസൺ തുടങ്ങിയവർ ഒരു ടീമിലുമില്ല. അതേസമയം, ടീം ഡിയിൽ അംഗമായിരുന്ന ഇഷാൻ കിഷൻ പിന്മാറിയതോടെ സഞ്ജുവിനെ ഉൾപ്പെടുത്തിയേക്കുമെന്ന് റിപോർട്ടുകളുണ്ട്.
ബംഗളൂരുവിലെ ആദ്യ കളിയിൽ ഇന്ത്യ ‘എ’യും ‘ബി’യും അനന്ത്പുരിൽ ‘സി’യും ‘ഡി’യും തമ്മിൽ ഏറ്റുമുട്ടും. ശുഭ്മൻ ഗിൽ നയിക്കുന്ന എ ടീമിൽ കെ.എൽ. രാഹുൽ, കുൽദീപ് യാദവ് തുടങ്ങിയവരുണ്ട്. ഋഷഭ് പന്ത്, യശസ്വി ജയ്സ്വാൾ അടക്കമുള്ളവരാണ് അഭിമന്യൂ ഈശ്വരന് കീഴിലിറങ്ങുന്ന ടീം ബിയുടെ കരുത്ത്. ഋതുരാജ് ഗെയ്ക്വാദാണ് സി നായകൻ. സൂര്യകുമാർ യാദവ് ഈ സംഘത്തിലുണ്ടെങ്കിലും പരിക്ക് കാരണം ആദ്യ മത്സരങ്ങളിൽ കളിച്ചേക്കില്ല.
മലയാളി പേസർ സന്ദീപ് വാര്യരും സി ടീമിൽ അംഗമാണ്. ശ്രേയസ് അയ്യർ ക്യാപ്റ്റനായ ഡി ടീമിൽ മലയാളി സാന്നിധ്യമായി ബാറ്റർ ദേവ്ദത്ത് പടിക്കലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.